ദോഹ: േവാഡഫോണ് ഖത്തറിലെ എല്ലാ ഉപഭോക്താക്കള്‍ക്കും 5ജി സേവനം ല ഭ്യമാക്കി. എല്ലാ േവാഡ ഫോണ്‍ സിം കാര്‍ഡുകളിലും 5ജി സജ്ജമാണ്. നി ലവില്‍ േവാഡ ഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമായ അനുയോജ്യ ഹാൻ ഡ്സെറ്റുകളായ വാവൈ മേറ്റ് 205ജി, ഷവോമി എംഐ 5ജി എന്നിവയില്‍ േവാഡ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.
ഒരുവര്‍ഷം മുമ്പ് 5ജി നെറ്റ്വര്‍ക്കിെൻറ പ്രവര്‍ത്തനം തുടങ്ങിയശേഷം രാജ്യത്തുടനീളം 5ജി വിന്യസിക്കുന്നതില്‍ േവാഡഫോണ് ഖത്തര്‍ മുന്നിലാണ്. അല്‍വാബ്, അബുഹമൂര്‍, അല്‍അസീസിയ, അല്മഅ്മൂറ, അല്‍റയ്യാന്‍, ഉംസലാല്‍ മുഹമ്മദ്, ഖര്‍ത്തിയാത്ത്, അല്‍ഹിലാല്‍, മുന്തസ, മുറൈഖ്, അല്‍സദ്ദ് ഉൾെപ്പടെ ഖത്തറിലുടനീളം ഡസന്‍ കണക്കിന് റസിഡന്‍ഷ്യല്‍ മേഖലകളില്‍ േവാഡ ഫോണ്‍ ഖത്തറിെൻറ 5ജി നെറ്റ്വര്‍ക്ക് ലഭ്യമാണ്.
എല്ലാ േവാഡ ഫോണ്‍ ഉപഭോക്താക്കള്‍ക്കും അവരുടെ ഏതു പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാനുകളിലും അതിവേഗ 5ജി മൊബൈല്‍ കണക്ടിവിറ്റിയുടെ പ്രയോജനങ്ങള്‍ നേടാന്‍ അവസരമുണ്ട്. തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു.
ഉപഭോക്താക്കള്‍ക്ക് പ്രധാന കായിക മത്സരങ്ങള്‍ കാലതാമസമില്ലാതെ സ്ട്രീം ചെയ്യുന്നതിനും നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ എച്ച്ഡി ഫിലിം ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. 5ജി മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി ഉപയോഗിച്ച് ഇൻറര്‍നെറ്റ് ആസ്വദിക്കുന്നതിനുള്ള പുതിയ മാര്‍ഗം എല്ലാ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് േവാഡഫോണ് ഖത്തര്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡീഗോ കാംബെറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.