ദോഹ: ഗതാഗത അപകടങ്ങളുമായി ബന്ധെപ്പട്ട് രക്ഷിതാക്കൾക്ക് ഏെറ ഉത്തരവാദിത്തമുണ്ടെന്ന് ഗതാഗത ജനറൽ ഡയറക് ടറേറ്റ് അധികൃതർ പറയുന്നു. വാഹനത്തിെൻറ വേഗതാപരിധി ലംഘിച്ചാൽ 1,000 റിയാലാണ് പിഴ. മണിക്കൂറിൽ 170 കിലോമീറ്ററായിരുന്നു ആ വാഹനത്തിെൻറ വേഗത എന്നാണ് ഈ പിഴയിൽനിന്ന് മനസ്സിലാക്കേണ്ടത്. വേഗത ഇതല്ലെങ്കിൽ പിഴത്തുക 500 റിയാൽ ആയിരിക്കും.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിച്ചത് കുട്ടികളാണെങ്കിൽ അവരുമായി രക്ഷിതാവ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ഇതിെൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യണം. കുട്ടികൾ ഉണ്ടാക്കുന്ന ഗതാഗത അപകടങ്ങൾ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഏറെ ഉത്തരവാദിത്തമുണ്ട്. ദിനേന രാജ്യത്ത് 300നും 350നും ഇടയിൽ വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ, അപകടനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. എല്ലാ രക്ഷിതാക്കളും ഗതാഗതവകുപ്പിെൻറ വെബ്സൈറ്റ് ആഴ്ചയിലോ അല്ലെങ്കിൽ മാസത്തിലോ നിരീക്ഷിച്ച് തങ്ങളുെട കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള ഗതാഗതനിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നറിയണം. ഇതിെൻറ അടിസ്ഥാനത്തിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും ബോധവത്കരിക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.