ഫോ​ക്​ ഖ​ത്ത​ർ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ജേ​താ​ക്ക​ൾ​ക്ക്​ അം​ബാ​സ​ഡ​ർ ഡോ. ​ദീ​പ​ക്​ മി​ത്ത​ൽ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഫോക്ക് ഫുട്ബാളിന് പ്രൗഢോജ്ജ്വല സമാപനം

ദോഹ: ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും വിവിധ കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ പ്രമുഖരെ സാക്ഷിയാക്കി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ച 'കിക്ക് ഓഫ് 2022' അഖിലേന്ത്യ സെവൻസ് ഫുട്ബാളിന് സമാപനം. ഹാമിൽട്ടൺ ഇന്‍റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മേറ്റ്സ് ഖത്തറിനെ ഒരുഗോളിന് പരാജയപ്പെടുത്തി സിറ്റി എക്സേഞ്ച് ജേതാക്കളായി. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ട്രോഫി സമ്മാനിച്ചു. സമാപനത്തോടനുബന്ധിച്ച് കളരിപ്പയറ്റ്-കോൽക്കളി പ്രദർശനവും ഫോക്കിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും അരങ്ങേറി. കൂടാതെ, കിക്ക് ഓഫ് 2022ന്‍റെ ഭാഗമായി 'കോഴിക്കോടൻ കിസ്സ' എന്നപേരിൽ ഫോക്കിലെ വനിതവിഭാഗം അംഗങ്ങൾ ഒരുക്കിയ മലബാർ വിഭവങ്ങളുടെ സ്റ്റാളുകൾ അംബാസഡർ സന്ദർശിച്ചു.

ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജ്, ഐ.സി.ബി.എഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഐ.എസ്.സി വൈസ് പ്രസിഡന്‍റ് ഷിജി വലിയകത്ത്, ഐ.ബി.എൻ വൈസ് പ്രസിഡന്‍റ് കെ.പി. അഷ്‌റഫ്‌, മുൻ ഐ.സി.സി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് ഷബീർ, ഐ.എസ്.സി അംഗങ്ങളായ കെ.വി. ബോബൻ, സഫീർ റഹ്മാൻ, ഐ.എസ്.സി അഡൈസറി ബോർഡ് ചെയർമാൻ മുഹമ്മദ്‌ ഈസ, കെ.ബി.എഫ് ജനറൽ സെക്രട്ടറി നിഹാദ് അലി, കെ.ബി.എഫ് മുൻ സാരഥികളായ ജയരാജ്‌, അബ്ദുല്ല തെരുവത്ത്, താജുദ്ദീൻ നാട്ടിക, ഇൻകാസ് നേതാക്കളായ ഹൈദർ ചുങ്കത്തറ, ജയപാൽ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, നൗഫൽ എന്നിവർ വിജയികർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫോക്ക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ അധ്യക്ഷതവഹിച്ചു. ടൂർണമെന്‍റ് കമ്മിറ്റി ചെയർമാൻ ഇ.പി. അബ്ദുറഹ്മാൻ സ്വാഗതവും രഞ്ജിത്ത് ചാലിൽ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി വിപിൻ ദാസ്, ട്രഷറർ മൻസൂർ അലി, റിയാസ് ബാബു, ഫൈസൽ മൂസ, അൻവർ ബാബു, ഫരീദ് തിക്കോടി, അഹമ്മദ് മൂടാടി, എം.വി. മുസ്തഫ, കെ.കെ.വി. മുഹമ്മദ് അലി, ഷക്കീർ ഹുസൈൻ ഹല, സിറാജ് സിറു, സമീർ എൻ, ബിജു കൈവേലി, മുസ്തഫ എലത്തൂർ, അഡ്വ. രാജശ്രീ റഷീദ്, രശ്മി ശരത്, സീനത്ത് അഷ്‌റഫ്‌, റഷീദ് പുതുക്കുടി, സെനിത്, ശരത് സി. നായർ, അഡ്വ. റിയാസ് നറുവേലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യ രഞ്ജിത്ത് അവതാരകയായിരുന്നു. ഫുഡ് കോട്ട് ഫൗണ്ടർ അംഗം ജയിംസ് മരുതോങ്കര ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Friends Sevens Football Kozhikode Kick Off 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.