ദോഹ: രാജ്യത്തെ വിവിധ ബീച്ചുകളിലെ കടലുകളിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നീക്കം ചെയ്തു. പരിസ്ഥിതി സംരക്ഷണ വകുപ്പ്, നാച്വറൽ റിസർവ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പ് എന്നിവരുമായി സഹകരിച്ച് പൊതു ശുചിത്വ വകുപ്പാണ് ഉപേക്ഷിക്കപ്പെട്ടതും പഴകിയതുമായ വലകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നൽകിയത്. പൊതുജനം ശുചിത്വം പുലർത്തണമെന്നും പരിസ്ഥിതി നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.