ഖത്തർ - സൗദി അതിർത്തിയിലെ അബു സമാറ ചെക്​പോസ്​റ്റ് 

ഈദ്​ അവധിയിൽ അബൂ സമാറ അതിർത്തി വഴി സഞ്ചരിച്ചത്​ 25,000ത്തോളം പേർ

ദോഹ: ഖത്തറും സൗദിയും അതിർത്തി പങ്കിടുന്ന അബ​ു സമാറവഴി ഈദ്​ അവധിക്കാലത്ത്​ 25,000ത്തോളം പേർ കടന്നുപോയതായി ഖത്തർ കസ്​റ്റംസ്​ ജനറൽ അതോറിറ്റി. പെരുന്നാൾ അവധിയായിരുന്നു ജൂലൈ 18 മുതൽ 25 വരെയുള്ള ദിനങ്ങളിലെ കണക്കാണ്​ കസ്​റ്റംസ്​ അധികൃതർ ​ട്വിറ്ററിൽ പങ്കുവെച്ചത്​.

10,117 വാഹനങ്ങളാണ്​ ഇരുഭാഗത്തേക്കുമായി കടന്നുപോയത്​. 5418 വാഹനങ്ങൾ ഖത്തറിലേക്ക്​ പ്രവേശ​ി​ച്ചപ്പോൾ, 4699 വാഹനങ്ങൾ സൗദിയിലേക്ക്​ പോയി. എട്ടു ദിവസത്തിനിടെ ആകെ 26,132 പേരാണ്​ അതിർത്തി കടന്ന്​ ഇരുഭാഗത്തേക്കുമായി സഞ്ചരിച്ചത്​. 14,004 പേർ ഖത്തറിലേക്ക്​ വന്നപ്പോൾ, 12,128 പേർ സൗദിയിലേക്ക്​ പോയി.

Tags:    
News Summary - About 25,000 people crossed the Abu Samara border during the Eid holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.