ദോഹ: രാജ്യത്തിെൻറ ജനസംഖ്യയിൽ 70 മുതൽ 80 ശതമാനം വരെ പേർക്ക് വാക്സിൻ ലഭിക്കുന്നതോടെ കോവിഡ്-19 മഹാമാരിയുടെ അന്ത്യത്തിന് തുടക്കമാകും. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനിയാണ് ഇക്കാര്യം പറഞ്ഞത്. അതുവരെ പൊതുജനങ്ങൾ കർശനമായും സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൊറോണ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കാമെങ്കിലും അവർ വൈറസിെൻറ വാഹകരായി മാറാൻ സാധ്യതയുണ്ട്. വൈറസിനെതിരായ എല്ലാ ആയുധങ്ങളും നാം നിർബന്ധമായും ഉപയോഗിച്ചിരിക്കണം.
മാസ്ക് ധരിക്കുക, സാമൂഹിക ശാരീരിക അകലം പാലിക്കുക, കൈകൾ നിരന്തരമായി കഴുകുക എന്നിവയാണ് പ്രഥമമായി ഉപയോഗിക്കേണ്ട ആയുധങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്-19 വാക്സിൻ സ്വീകരിക്കുകയെന്നത് രണ്ടാമത്തെ ആയുധമാണ്. രോഗവ്യാപനം തടയുന്നതിനായി നാം എല്ലാ ആയുധങ്ങളും പ്രയോഗിക്കണം. അൽ റയ്യാൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗവ്യാപനം പരിമിതപ്പെടുത്തുന്നതിന് ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളെങ്കിലും വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലെ വാക്സിനേഷൻ പ്രക്രിയ ഈ നിരക്കിൽ എത്തുന്നതുവരെ എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ഒരിക്കലും വീഴ്ച വരുത്തരുത്. ഇതുവരെ 934843 ഡോസ് കോവിഡ് വാക്സിനാണ് ആകെ നൽകിയിരിക്കുന്നത്.
മുൻഗണന പട്ടികയിലുള്ള 25 ശതമാനത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു
ദോഹ: രാജ്യത്ത് കോവിഡ്-19 വാക്സിനേഷൻ േപ്രാഗ്രാമിെൻറ ഭാഗമായി വാക്സിൻ സ്വീകരിക്കുന്നതിന് യോഗ്യരായ 25 ശതമാനത്തിലധികം ആളുകളും ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 16 വയസ്സിനും അതിന് മുകളിലുമുള്ള ആകെ ജനസംഖ്യയുടെ 25.4 ശതമാനം പേർക്കും ഒരു ഡോസ് വാക്സിനെങ്കിലും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ദിനേന 15,000ത്തിലധികം ഡോസ് ആണ് നൽകുന്നത്. വാക്സിനേഷൻ േപ്രാഗ്രാം ആരംഭിച്ചതിന് ശേഷം ഇതുവരെയായി 934843 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 60 വയസ്സിന് മുകളിലുള്ള 76 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 70 വയസ്സിന് മുകളിലുള്ളവരിൽ 74.6ഉം 80 വയസ്സിന് മുകളിലുള്ളവരിൽ 74.2 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.