അ​ബു​സം​റ അ​തി​ർ​ത്തി: മെ​ട്രാ​ഷ് പ്രീ​ര​ജി​സ്ട്രേ​ഷ​നി​ൽ ഇ​നി തീ​യ​തി​യും സ​മ​യ​വും ന​ൽ​കാം

ദോ​ഹ: അ​ബൂ സം​റ അ​തി​ർ​ത്തി വ​ഴി രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്കോ, അ​​ക​ത്തേ​ക്കോ പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പ്രീ ​ര​ജി​സ്ട്രേ​ഷ​ൻ മെ​ട്രാ​ഷ് ര​ണ്ട് ആ​പ് വ​ഴി ചെ​യ്യാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മെ​ട്രാ​ഷ് ര​ണ്ടി​ലെ ‘സെ​ല​ക്ട് ട്രാ​വ​ൽ ഡേ​റ്റ് ആ​ൻ​ഡ് ടൈം’ ​എ​ന്ന ഓ​പ്ഷ​ൻ തി​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ട് യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക് നേ​ര​ത്തേ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

അ​തി​ർ​ത്തി​യി​ലെ യാ​ത്രാ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​നും, വേ​ഗ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​തു​വ​ഴി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

മെ​ട്രാ​ഷി​ലെ ‘അ​ബു സം​റ ബോ​ർ​ഡ​ർ പ്രീ ​ര​ജി​സ്ട്രേ​ഷ​ൻ’ ഓ​പ്ഷ​നി​ലൂ​ടെ​യാ​ണ് ഈ ​സേ​വ​ന​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​ന്ന​ത്. വാ​ഹ​നം, ഡ്രൈ​വ​ർ, യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ സ​ഹി​തം ന​ൽ​കി​യാ​ണ് യാ​ത്ര തീ​യ​തി​യും സ​മ​യ​വും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്.

Tags:    
News Summary - Abu Samra border- Metrash preregistration can now be given date and time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.