ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി എന്നിവയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാര്‍ക്കും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ക്കും ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളും ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികളും പങ്കെടുത്ത സ്വീകരണ സമ്മേളനം ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് വി. നായര്‍ ഉദ്ഘാടനം ചെയ്തു.
ഐ.സി.സി അശോക ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. നിയുക്ത അപെക്സ് ബോഡി പ്രസിഡന്റുമാരായ എ.പി. മണികണ്ഠനെ ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഷാനവാസ് ബാവയെ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഇ.പി. അബ്ദുറഹ്മാനെ ഇൻകാസ് സീനിയർ നേതാവ് കെ.കെ. ഉസ്മാന് എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബു രാജന്, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. എം.ഇ.എസ് സ്കൂൾ പ്രസിഡന്റ് കെ. അബ്ദുൽ കരീം, കെ.എം.സി.സി സെക്രട്ടറി കോയ കൊണ്ടോട്ടി, റിയാദ മെഡിക്കൽ സെന്റർ എക്സി. ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഹെബ്ബാല്‍ ശശിധര്‍ തുടങ്ങിയവർ സംബന്ധിച്ചു.
ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുക്കപ്പെട്ട അബ്രഹാം കെ. ജോസഫ്, സുമ മഹേഷ്, അഡ്വ. ജാഫര്‍ ഖാന്, മോഹന്‍ കുമാര്‍, സുബ്രഹ്മണ്യ ഹെബ്ബഗലു, സജിവ് സത്യശീലന്, സത്യനാരായണ റെഡ്ഢി, ഐ.സി.ബി.എഫ് അംഗങ്ങളായ കെ.വി. ബോബന്, മുഹമ്മദ് കുഞ്ഞി, കുല്‍ദീപ് കൗര്‍, ദീപക് ഷെട്ടി, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രതിനിധികളായി തെരഞ്ഞടുക്കപ്പെട്ട പ്രദീപ് പിള്ളൈ, നിഹാദ് അലി, ശാലിനി തിവാരി, ജോണ്‍ ഡിസൂസ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്കിയ സേവനങ്ങളെ മുന്‍നിർത്തി പ്രമുഖ വ്യക്തികള്‍ക്ക് ഇന്‍കാസ് സ്നേഹാദരവ് നല്കി. ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് കെ.കെ. പ്രസാദ്, മഹേഷ് ഗൗഡ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മണിഭാരതി, നന്ദിനി അബ്ബ ഗൗനി, എ.സി. മുനീഷ്, അനഞ്ജന മേനോന് എന്നിവർ സ്നേഹാദരം ഏറ്റുവാങ്ങി. ചടങ്ങില്‍ ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.