ദോഹ: ഹൈവേകളിലെ വുഖൂദ് പെേട്രാൾ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി വുഖൂദ്. പെേട്രാൾ സ്റ്റേഷനുകളിലേക്കുള്ള എൻട്രൻസും എക്സിറ്റുമായി ബന്ധപ്പെട്ട് കമ്പനിക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന് വുഖൂദ് അറിയിച്ചു. ഹൈവേകളിലെ വുഖൂദ് പെേട്രാൾ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനത്തിലെ പ്രയാസങ്ങൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വുഖൂദ് രംഗത്ത് വന്നത്.
വുഖൂദ് സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും എക്സിറ്റും രൂപകൽപന ചെയ്യുന്നതിൽ വുഖൂദിന് പങ്കും ഉത്തരവാദിത്തവുമില്ലെന്നും കമ്പനി അറിയിച്ചു. പ്രയാസങ്ങൾക്കിടയിലും ഉപഭോക്താക്കൾക്ക് മികവുറ്റതും ഗുണമേന്മയുള്ളതുമായ സേവനം നൽകാൻ വുഖൂദിനാകുന്നുണ്ടെന്ന് വുഖൂദ് ട്വീറ്റ് ചെയ്തു. ന്യൂ അൽ റയ്യാൻ പെേട്രാൾ സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചതായി ഖത്തർ ഫ്യുവൽ കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.