ഖത്തർ ​നാഷനൽ ലൈബ്രറി

നാഷനൽ ലൈബ്രറിയിൽ ബുക്കിങ്​ ഇല്ലാതെ പ്രവേശനം

ദോഹ: മുന്‍കൂര്‍ അപ്പോയന്‍റ്​മെന്‍റില്ലാതെ കുട്ടികൾക്കും മറ്റും ഖത്തർ ​നാഷനൽ ലൈബ്രറി സന്ദർശിക്കാമെന്ന്​ അധികൃതർ. ക്യൂ.എൻ.എൽ വെബ്​സൈറ്റിലാണ്​ അറിയിപ്പ്​ പ്രസിദ്ധീകിരച്ചത്​. കോവിഡ്​ രോഗ വ്യാപനം കുറയുകയും നിയന്ത്രണങ്ങളിൽ ഇളവു നൽകുകയും ചെയ്തതിന്‍റെ ചുവടുപിടിച്ചാണ്​ നടപടി. അപ്പോയന്‍റ്​മെന്‍റ്​ ഇല്ലാതെതന്നെ കുട്ടികൾ അടക്കം എല്ലാവർക്കും സന്ദർശനാനുമതി നൽകും. 2022 ജനുവരി 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്​. വാരാന്ത്യങ്ങളിൽ തിരക്ക്​ നിയന്ത്രണിക്കുന്നതിനും ആരോഗ്യ സുരക്ഷക്ക്​ മുൻഗണ നൽകുന്നതിനുമായി ഇൻ ലൈബ്രറി ടിക്കറ്റിങ്​ സംവിധാനത്തിലൂടെ സന്ദർശനം നടത്താവുന്നതുമാണ്​. ഓരോ മണിക്കൂറിലും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. വൈകീട്ട്​ 6.30 വരെ സന്ദർശനം അനുവദിക്കും. ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ റിസോഴ്സുകള്‍, ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ റിപ്പോസിറ്ററി എന്നിവ ആഴ്ചയില്‍ മുഴുവൻ ദിവസവും എ​പ്പോഴും എന്ന നിലയിൽ ഉപയോഗപ്പെടുത്താം. ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും ക്യൂ.എൻ.എൽ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്​

Tags:    
News Summary - Admission without booking to the National Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.