ദോഹ: കെ.എൻ.ആർ.ഐ ഖത്തറിൻെറ പ്രഥമ പ്രതിഭ പുരസ്കാരം അഡ്വ. പി.കെ. സക്കരിയ്യ വാവാടിന്. സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ച്, ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രശസ്തി നേടിയ 'കുഞ്ഞിമൂസ' എന്ന പരിപാടിയിൽ കുഞ്ഞിമൂസയെ അവതരിപ്പിച്ചതിനാണ് അവാർഡെന്ന് ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ കൊടുവള്ളിക്കാരായ പ്രവാസികളുടെ കൂട്ടായ്മയാണ് കെ.എൻ.ആർ.ഐ ഖത്തർ. നാട്ടിൽ നിർധനരായ നിരവധി വൃക്കരോഗികൾക്ക് ഡയാലിസിസ് സേവനങ്ങളടക്കം ലഭ്യമാക്കുന്ന കൂട്ടായ്മയാണിത്. അഡ്വ. സകരിയ്യ വാവാട്, ഖത്തറിൽ അഭിഭാഷകനാണ്. നാടക പ്രവർത്തകൻ ഉസ്മാൻ മാരാത്താണ് കുഞ്ഞിമൂസയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. യഹ്യ സകരിയ്യയാണ് കാമറ. സാങ്കേതിക നിർവഹണം ലുലു അഹ്സന.വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെയും സംഘടന ആദരിക്കുന്നുണ്ട്. പരിപാടി അടുത്ത വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.