എ.എഫ്.സി കപ്പ് ഫൈനല്‍ നാളെ

ദോഹ: ചരിത്ര വിജയത്തിന്‍െറ തൊട്ടരികെയാണ് ബംഗളൂരു എഫ്.സി. ഏഷ്യയിലെ രണ്ടാം നിര ക്ളബ് ഫുട്ബാള്‍ ടൂര്‍ണമെന്‍റായ എ.എഫ്.സി കപ്പില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യന്‍ ക്ളബ് എന്ന അതുല്യ റെക്കോഡിലേക്ക് പന്തുപായിക്കാന്‍ ഒരുങ്ങുകയാണ് മലയാളി താരങ്ങളായ സി.കെ. വിനീതും റിനോ ആന്‍േറായുമടങ്ങിയ ടീം. ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങുന്ന നീലപ്പടക്ക് ഇറാഖില്‍നിന്നുള്ള എയര്‍ഫോഴ്സ് ക്ളബാണ് ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30ന് നടക്കുന്ന കലാശക്കളിയില്‍ എതിരാളികള്‍.

മത്സരത്തിനായി ബംഗളൂരു എഫ്.സി ടീം ബുധനാഴ്ച രാത്രിയോടെ ദോഹയിലത്തെി. ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ടീമിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. നിരവധി മലയാളികളടക്കം ഇന്ത്യക്കാര്‍ ഏറെയുള്ള ദോഹയില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ആയിരങ്ങള്‍ സ്റ്റേഡിയത്തിലത്തെുമെന്ന പ്രതീക്ഷയിലാണ് ടീം.

ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം എ.എഫ്.സി കപ്പ് ഫൈനലിലത്തെുന്നത്. സെമിയില്‍ മലേഷ്യന്‍ ക്ളബ് ജോഹര്‍ ദാറുല്‍ തക്സിമിനെ ഇരുപാദങ്ങളിലുമായി 4-2ന് തകര്‍ത്താണ് ബംഗളൂരു എഫ്.സി ഫൈനലിലത്തെിയത്. സ്പാനിഷ് കോച്ച് ആല്‍ബര്‍ട്ടോ റോക്കയുടെ കീഴില്‍ ആകര്‍ഷകമായ ആക്രമണാത്മക ഫുട്ബാള്‍ കാഴ്ചവെച്ചാണ് ബംഗളൂരു മുന്നേറിയത്. മുന്‍നിരയില്‍ ഛേത്രി തന്നെയാണ് ടീമിന്‍െറ കുന്തമുന.

ടീമിലെ നിര്‍ണായക സാന്നിധ്യമായി തൃശൂരുകാരന്‍ ഡിഫന്‍ഡര്‍ റിനോ ആന്‍േറായും കണ്ണൂരുകാരന്‍ വിങ്ങര്‍ സി.കെ. വിനീതും ടീമിലുണ്ട്.
തുടര്‍ച്ചയായ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഒന്നാം നമ്പര്‍ ഗോളി അമരീന്ദര്‍ സിങ്ങിന്‍െറ അഭാവം ടീമിന് തിരിച്ചടിയാവും. ലാല്‍തുംമാവിയ റാല്‍ട്ടെയാവും പകരം ഗോള്‍വല കാക്കുക.

 

Tags:    
News Summary - afc cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.