ദോഹ: അയൽരാജ്യമായ സൗദി അറേബ്യ ഉൾപ്പെടുന്ന മിഡിലീസ്റ്റ്, ഉത്തര ാഫ്രിക്ക (മിന) എന്നീ പ്രദേശങ്ങളിൽ കായികമത്സരങ്ങൾക്കുള്ള സംേപ്രഷ ണാധികാരം ബീൻ സ്പോർട്സിനാണെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കു ന്നത് പോലെ ബീൻ സ്പോർട്സുമായുള്ള കരാർ അയൽരാജ്യത്തിന് വേണ്ടി റദ്ദ് ചെയ്തെന്ന വാർത്ത അ ടിസ്ഥാനരഹിതമാണെന്നും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
എ എഫ് സിയുടെ പ്രധാ നപ്പെട്ട വാണിജ്യ പങ്കാളിയാണ് ബീൻ സ്പോർട്സെന്നും കോൺഫെഡറേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അയൽരാജ്യവുമായുള്ള അഭിപ്രായ ഭിന്നതകൾ കാരണം ബീൻ സ്പോർട്സിെൻറ ലൈസൻസ് റദ്ദാക്കിയതിനാൽ സൗദി ക്ലബുകളുടെ മത്സരങ്ങൾ നാട്ടുകാർക്ക് കാണാൻ സാധിക്കില്ല.
ഇക്കാരണത്താൽ മത്സരങ്ങൾ അവരുടെ സ്വന്തം സേവനങ്ങൾ വഴി എത്തിക്കാനുള്ള തീരുമാനം എ എഫ് സി കൈക്കൊണ്ടിരുന്നു. ഇതാണ് ബീൻ സ് പോർട്സുമായുള്ള കരാർ എ എഫ് സി സൗദിയിൽ റദ്ദാക്കിയെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മാധ്യമങ്ങളെ േപ്രരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.