കൾച്ചറൽ ഫോറം ഐക്യദാർഢ്യ സംഗമത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം ഗണേഷ് വടേരി മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

പുതിയ സംവരണ നയത്തിനെതിരെ പ്രക്ഷോഭം ഉയരണം –കൾച്ചറൽ ഫോറം

ദോഹ: കേരളത്തിലെ ഇടതുസർക്കാറി​െൻറ പുതിയ സംവരണ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്ന് കൾച്ചറൽ ഫോറം ഐക്യദാർഢ്യ സംഗമം ആഹ്വാനം ചെയ്​തു. സംസ്ഥാന സർക്കാറി​െൻറ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്​ സംഗമം നടത്തിയത്.

വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയെ അട്ടിമറിക്കുന്നതാണ് പുതിയ സംവരണ നയമെന്ന് അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം പ്രസിഡൻറ്​ ഡോ. താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ദലിത് ആക്ടിവിസ്​റ്റും ഖത്തർപ്രവാസിയുമായ പ്രമോദ് ശങ്കരൻ സംസാരിച്ചു. സംസ്ഥാന സമിതിയംഗം അനീസ് റഹ്മാൻ മാള പരിപാടി നിയന്ത്രിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.