ദോഹ: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായ മാലിദ്വീപിലേക്ക് എയർബസ് എ350 വിമാനം അയക്കുന്ന ആദ്യ എയർലൈൻ ഗ്രൂപ്പെന്ന പദവി ഇനി ഖത്തർ എയർവേയ്സിന് സ്വന്തം. മാലിദ്വീപിലേക്കുള്ള നിലവിലെ എയർബസ് എ330 വിമാനമാണ് എയർബസ് എ350 വിമാനമായി പുനർനിർണയിച്ചു കൊണ്ടുള്ള അറിയിപ്പ് ഖത്തർ എയർവേയ്സ് പുറത്തുവിട്ടത്. പ്രഥമ എ350 കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചപ്പോൾ രണ്ടാമത് എയർബസ് എ350 വിമാനം നവംബർ മൂന്നിന് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
മാലിദ്വീപിലേക്കുള്ള ആദ്യ എയർബസ് എ350 വിമാനം പറത്താൻ സാധിച്ചതിൽ ഖത്തർ എയർവേയ്സിന് അഭിമാനമുണ്ടെന്നും സഞ്ചാരികൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിലേക്ക് ദോഹയിൽ നിന്നും കേവലം അഞ്ച് മണിക്കൂറിെൻറ യാത്ര മാത്രമേയുള്ളൂ. ഡൈവിംഗ് സ്പോട്ടുകളും വെള്ള മണൽ ബീച്ചുകളും പ്രകൃതി സൗന്ദര്യങ്ങളുടെ കലവറയുമാണ് മാലിദ്വീപിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറ്റുന്നത്. 2001 ഡിസംബറിലാണ് മാലിദ്വീപിലേക്ക് ഖത്തർ എയർവേയ്സ് ദോഹയിൽ നിന്നും ആദ്യസർവീസ് ആരംഭിക്കുന്നത്. നിലവിൽ 19 എയർബസ് എ350 വിമാനങ്ങൾ സ്വന്തമായുള്ള ഖത്തർ എയർവേയ്സ്, 2015ലാണ് എയർബസ് എ350 ആദ്യമായി സ്വന്തമാക്കുന്നത്. 36 ബിസിനസ് ക്ലാസുകളും 247 ഇകണോമി ക്ലാസുകളും അടക്കം 283 സീറ്റുകളാണ് ഇതിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.