ദോഹ: ‘വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഈ വിഷയത്തിൽ ഇടപെടാൻ അവർ തയാറല്ല. എന്നാൽ, ടിക്കറ്റ് നിരക്കിലെ അമിത വർധന നിയന്ത്രിക്കുന്നതിൽ നിയമനിർമാണം ആവശ്യമാണ്’ -എ.എം. ആരിഫ് എം.പി ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു. നിയമ നിർമാണം നടത്തി നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചാൽ, എയർലൈൻ കമ്പനികൾ സർവിസ് നിർത്തിവെക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
ഓഫ് സീസണുകളിലെ നഷ്ടം സീസണിലെ തിരക്കിൽനിന്നും നികത്തുകയെന്നതാണ് എയർലൈൻ കമ്പനികളുടെ ലക്ഷ്യം. കോവിഡ് കാലത്ത് വിമാനക്കമ്പനികൾ നിലനിർത്തിയതിന്റെ നഷ്ടവുമെല്ലാം ഉയർത്തിക്കാട്ടി അവർ അമിതമായ ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിക്കുന്നു. തിരക്കേറിയ സീസണുകളിൽ ചാർട്ടർ ൈഫ്ലറ്റുകൾ ലഭ്യമാക്കുകയാണ് മറ്റൊരു പരിഹാരം.
ചെലവഴിക്കാതെ കിടക്കുന്ന കമ്യൂണിറ്റി വെൽഫെയർ ഫണ്ടുകളിലെ തുക ഉപയോഗിച്ച് സബ്സിഡി നൽകി ചാർട്ടർ വിമാനങ്ങൾ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവിസ് നടത്തിയാൽ ഗൾഫ് മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. പാർലമെന്റിലെ ചർച്ചയിൽ ഈ ആവശ്യം ഉന്നയിക്കും’ -എ.എം. ആരിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.