ദോഹ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഫീസ് വർധന ഏറ്റവും ബാധിക്കുന്നത് പ്രവാസികളെയാണ്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ സംഭവിക്കുന്ന ഇത്തരം ചൂഷണങ്ങൾ നീതീകരിക്കാനാവില്ല. ഭീമമായ ടിക്കറ്റ് നിരക്ക് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തുന്നത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോയി പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നവരാണ് അധികം പ്രവാസികളും. ഒന്നോ രണ്ടോ വർഷം കൂടുമ്പോഴാണ് പ്രവാസികൾ നാട്ടിൽ പോകുന്നത്.
ഭീമമായ ടിക്കറ്റ് ചാർജിന് പുറമെ എയർപോർട്ട് വലിയ തുക യൂസേഴ്സ് ഫീസ് ഇനത്തിലും നൽകേണ്ടിവരുന്നത് പ്രയാസകരമാണ്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ട് നിരക്ക് വർധന തീരുമാനം പിൻവലിപ്പിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് നസീർ ഹനീഫ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, ജില്ല വൈസ് പ്രസിഡന്റുമാരായ സുന്ദരൻ, സാബു സുകുമാരൻ, ജില്ല സെക്രട്ടറിമാരായ മുബീൻ അമീൻ, റിയാസ് മാഹീൻ, എം.ടി. അസീം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.