ദോഹ: ഉപരോധ കാലത്ത് അൽജസീറയുടെ ആധിപത്യം തകർക്കാൻ സാധിച്ചതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഖിർഖാശ്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ചാനൽ ശൃഖല അൽജസീറയെ പിന്തള്ളി മുന്നോട്ട് കുതിക്കുന്നുവെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മന്ത്രി ട്വീറ്റ് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിലും േപ്രക്ഷകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ചയാണ് തങ്ങൾക്ക് ഉണ്ടായതെന്ന് അൽജസീറ. മറ്റ് ചാനലുകളേക്കാൾ ബഹുദൂരം മുന്നിലാണ് തങ്ങളെന്നും ചാനൽ വ്യക്തമാക്കി.
അറബ് േപ്രക്ഷക ലോകത്ത് അൽജസീറ സ്ഥാപിച്ചെടുത്ത അപ്രമാദിത്വം ഒരാൾക്കും തകർക്കാൻ കഴിയില്ല. അൽജസീറ ഏകാധിപതികളുടെ പേടി സ്വപ്നമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ ചാനൽ ഏത് വിധേനെയെങ്കിലും നിർത്തിവെപ്പിക്കുകയെന്നാണ് ഈ രാജ്യങ്ങളുടെ പ്രധാന അജണ്ടയെന്നും സംഘടന പറയുന്നു. അടിസ്ഥാന രഹിതങ്ങളായ ആരോപണം ഉന്നയിച്ച് ചാനലിെൻറ പ്രവത്തനങ്ങളെ പ്രതികൂലമാക്കാനുളള ശ്രമമാണ് ഈ രാജ്യങ്ങൾ നടത്തുന്നത്.
ഉപരോധം പിൻവലിക്കാൻ ഈ രാജ്യങ്ങൾ മുന്നോട്ട് വെച്ച നിബന്ധനകളിൽ ഒന്നാമത് അൽജസീറ പൂട്ടുകയെന്നതാകാൻ കാരണവും ചാനലിെൻറ ജനസ്വാധീനമാണെന്ന് റൈറ്റ്സ് വാച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. അൽജസീറ ലോകം കാണുന്ന സുപ്രധാന ചാനലായി മാറിക്കഴിഞ്ഞതിൽ ഏകാധികപതികളായ ഭരണാധികാരികൾ ആശങ്കയുള്ളവരാണെന്ന് സംഘടനഎക്സ്യൂട്ടീവ് ഡയറക്ടർ കെന്നത് റോത്ത് അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിൽ അൽജസീറ ഏറെ മുൻപന്തിയിലാണ്. ജനാധിപത്യസംവിധാനങ്ങളെ േപ്രാത്സാഹിപ്പിക്കുന്ന അൽജസീറയുടെ സമീപനം അറബ് ലോകത്തെ ജനത ഏറെ ഇഷ്ടപ്പെടുന്നു.
ഉപരോധ രാജ്യളിലെ മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോഴും ശക്തമായ നിലപാടിലൂടെ മാത്രം വാർത്തകൾ നൽകാനാണ് അൽജസീറ ശ്രമിച്ചത്. നിഷ്പക്ഷ നിലപാട് സൂക്ഷിക്കുന്നതിലും ജനങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണന നൽകുന്നതിലും നൽകുന്ന പ്രധാന്യമാണ് അൽജസീറയെ ബഹുദൂരം മുന്നിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.