ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളുടെ കീഴിൽ കെ.ജി ക്ലാസുകൾക്ക് തുടക്കം കുറിച്ചു. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ, അൽ മദ്റസ അൽ ഇസ്ലാമിയ ദോഹ, അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേർസ്, അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോർ എന്നിവിടങ്ങളിലാണ് കുരുന്നു വിദ്യാർഥികൾക്ക് മതപഠനം നൽകുന്ന കിൻഡർഗാർട്ടൻ ക്ലാസുകൾ ആരംഭിച്ചത്.
വ്യത്യസ്ത പരിപാടികളോടെ പ്രവേശനോത്സവം നടത്തി. ഖുർആൻ പാരായണം, ഹിഫ്ള്, പ്രാർഥനകൾ, ഇസ്ലാമിക ശീലങ്ങൾ, മലയാള ഭാഷ തുടങ്ങിയവയിൽ പ്രഗല്ഭരായ അധ്യപകർ കുട്ടികൾക്ക് പരിശീലനം നൽകുന്നു. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റയിൽ നടന്ന പ്രവേശനോത്സവം ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. സലീൽ ഹസ്സൻ ഉദ്ഘാടനം ചെയ്തു. മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം സംസാരിച്ചു.
ചീഫ് കോഓഡിനേറ്റർ നൂറുന്നിസ, ടീച്ചർമാരായ ഷാമിദ ജസീർ, സജീന മുഹമ്മദലി പൂർവ വിദ്യാർഥികളായ ഖദീജ മൻസൂർ, ഹിബ സലീം എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. അൽ മദ്റസ അൽ ഇസ്ലാമിയ ദോഹയിൽ മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസിഹ് ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ നസ്റിൻ, അധ്യാപികമാരായ ശബാന ഷാഫി, സുനില, സഫ്ന നസീം എന്നിവർ നേതൃത്വം നൽകി.
അൽ മദ്റസ അൽ ഇസ്ലാമിയ സ്കോളേഴ്സിൽ കലാകാരൻ ആബിദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. മുജീബ് റഹ്മാൻ, കോഓഡിനേറ്റർ ജാസ്മിൻ, ടീച്ചർമാരായ തസ്നിമ, ഖമറുന്നിസ, മുനീഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അൽ മദ്റസ അൽ ഇസ്ലാമിയ അൽഖോറിൽ സി.ഐ.സി സോണൽ പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ സമീഹ അബ്ദുസ്സമദ്, ടീച്ചർമാരായ സീനത്ത് മുജീബ്, റസി ആസിഫ് എന്നിവർ നേതൃത്വം നൽകി. സി.ഐ.സി വിദ്യാഭ്യാസ വിഭാഗം തലവൻ കെ.സി. അബ്ദുല്ലത്തീഫ്, വിദ്യാഭ്യാസ വിങ്ങിലെ മറ്റംഗങ്ങൾ എന്നിവർ എല്ലാ മദ്റസകളും സന്ദർശിച്ചു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് കാസിം ടി.കെ. വിവിധ മദ്റസകളുടെ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമാരായ റഷീദ് അഹ്മദ്, ബിലാൽ ഹരിപ്പാട്, ഹാരിസ് അൽഖോർ, ഹാരിസ്. കെ എന്നിവർ പുതിയ സംരംഭത്തിന് ആശംസയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.