ദോഹ: അൽ വുകൈർ റോഡ് വിപുലീകരണ പ്രവൃത്തി 85 ശതമാനം പൂർത്തിയായതായി പൊതു മരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു. ഈ വർഷം ആദ്യപാദം അവസാനത്തോടെ അവശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ കൂടി പൂർത്തിയാക്കും. ഹെൽത്ത് സെൻറർ റൗണ്ട്എബൗട്ടിനെ സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കുക, അൽ വക്റ ആശുപത്രി റൗണ്ട്എബൗട്ട് ഹെഡ്വേ ആക്കുക എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.
തെരുവുവിളക്കുകൾ സ്ഥാപിക്കൽ, റോഡുകളുടെ അവസാന മിനുക്കുപണി, ഇൻറർലോക്ക് പ്രവൃത്തി, റോഡ് മാർക്കുകളും അടയാളങ്ങളും സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് ഇനി അവശേഷിക്കുന്നതെന്നും ഉടൻ തന്നെ പദ്ധതി പൂർത്തിയാക്കുമെന്നും പ്രോജക്ട് എൻജിനീയർ മുനീറ അൽ മുഹന്നദി പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ അൽ വുകൈർ റോഡിന് ഇരുവശത്തുമായി നാലു കിലോമീറ്റർ നടപ്പാത ജനങ്ങൾക്കായി തുറന്നുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.