ദോഹ: തൃശൂർ എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ ‘ക്യൂ ഗെറ്റ്’ തൂലിക എഴുത്തു കളരി സംഘടിപ്പിച്ചു. അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമിടയിൽ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടിക്ക് മലയാളം അധ്യാപികയും എഴുത്തുകാരിയുമായ സ്മിത ആദർശ് നേതൃത്വം നൽകി. എഴുത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും കുറിപ്പുകളിൽനിന്ന് പ്രസാധനം വരെയുള്ള നാൾ വഴികളെക്കുറിച്ചും സംസാരിച്ചു. ക്യൂ ഗെറ്റ് തൂലിക സാഹിത്യ മത്സരങ്ങൾ ജനറൽ സെക്രട്ടറി ഗോപു രാജശേഖർ പരിചയപ്പെടുത്തി. സ്മിത ആദർശിനുള്ള ഉപഹാരം നസീർ എം.എം സമ്മാനിച്ചു. ട്രഷറർ വർഗീസ് സംസാരിച്ചു. ഗോപു രാജശേഖർ, ഷഹ്നാ സുബൈർ, അംജദ് വി , ലക്ഷ്മി ശ്രീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.