ദോഹ: ഖത്തർ കാത്തിരുന്ന ദിനത്തിലേക്ക് മണിക്കൂറുകളുടെ ദൂരം മാത്രം. അമീർ കപ്പ് ഫൈനലും അൽ തുമാമ സ്റ്റേഡിയത്തിെൻറ കിക്കോഫും ഒന്നിക്കുന്ന വെള്ളിയാഴ്ച. കാണികൾക്കായി ഒരുക്കിയ 40,000 ടിക്കറ്റുകളിൽ 90 ശതമാനവും വിറ്റുതീർന്നതായി സംഘാടകർ. ഇനിയുള്ള ഒരു ദിനത്തിനുള്ളിൽ ശേഷിക്കുന്ന ടിക്കറ്റുകളും വിറ്റുതീരുമെന്ന ഉറപ്പിലാണ് സംഘാടകർ. പന്തുരുളാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി. കണ്ണഞ്ചിപ്പിക്കുന്ന വിസ്മയത്തോടെ ലോകത്തെ വരവേൽക്കാൻ തുമാമയും ഒരുങ്ങി. ഇനി കാത്തിരിപ്പിെൻറ മണിക്കൂറുകൾ മാത്രം. കോവിഡിെൻറ 18 മാസത്തെ ദുരിതകാലത്തിൽനിന്ന് ആഘോഷത്തിെൻറ നാളുകളിലേക്കുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായി കാത്തിരുന്ന പോരാട്ടത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. കണ്ണുനട്ടിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായി അമീർ കപ്പ് ഫൈനലിൽ മാറ്റുരക്കുന്ന ടീമുകളുടെ പരിശീലകർ മത്സരവേദിയായ അൽ തുമാമ സ്റ്റേഡിയം സന്ദർശിച്ചു. അൽ റയ്യാെൻറ കോച്ച് മുൻ ഫ്രഞ്ച് ലോകചാമ്പ്യൻ ടീം അംഗം ലോറൻറ് ബ്ലാങ്കും അൽ സദ്ദിെൻറ സൂപ്പർ കോച്ചും 2010 ലോകചാമ്പ്യൻ ടീം അംഗവുമായ സാവി ഹെർണാണ്ടസുമാണ് ബുധനാഴ്ച മത്സരവേദി സന്ദർശിച്ചത്. വണ്ടർ ഫുൾ സ്റ്റേഡിയം എന്നായിരുന്നു സാവിയുടെ വിശേഷണം. 'കാണികൾക്കും കളിക്കാർക്കും കോച്ചെന്ന നിലയിൽ എനിക്കും ഇതൊരു വിസ്മയക്കാഴ്ചയാണ്. ഈ സ്റ്റേഡിയം ഉദ്ഘാടനത്തിെൻറ ഭാഗമാവുന്നതിൽ അഭിമാനം. ഖത്തറിെൻറ പാരമ്പര്യവും പൈതൃകവും ഒന്നിക്കുന്നതാണ് ഈ സ്റ്റേഡിയം' -സാവി പറഞ്ഞു. 'ഏറ്റവും മനോഹരം. ലോകകപ്പിനായി ഒരുങ്ങിയ എല്ലാം സ്റ്റേഡിയങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. അതിൽനിന്നും വേറിട്ട ഒന്നുകൂടിയാണ് തുമാമ' -ലോറൻറ് ബ്ലാങ്ക് പറയുന്നു.
ൈസക്കിളിലെത്തിയ പന്ത്
ദോഹ: കഴിഞ്ഞ വർഷം അമീർ കപ്പ് ഫൈനലിന് വേദിയായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽനിന്നാണ് വെള്ളിയാഴ്ചത്തെ അങ്കത്തിനുള്ള ഒഫീഷ്യൽ മാച്ച് ബാൾ വന്നത്. പന്തും വഹിച്ചുള്ള 40ഓളം സൈക്ലിങ് താരങ്ങളുടെ യാത്ര അവസാനിച്ചത് തുമാമയുടെ കളിമുറ്റത്ത്. ഒടുവിൽ ഭിന്നശേഷിക്കാരായ ൈസക്ലിങ് താരത്തിെൻറ കൈയിൽനിന്ന് പന്ത് ഏറ്റുവാങ്ങിയാണ് പ്രതീകാത്മക യാത്ര അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.