ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള പുതിയ മെഡിക്കൽ സിറ്റി കോംപ്ലക്സ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാജ്യത്തിന് സമർപ്പിച്ചു. മേഖലയിലെ ഏറ്റവും വലിയ ആരോഗ്യ സംവിധാനത്തിെൻറ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശുപത്രികൾ. 500 പുതിയ ബെഡുകളും 3000ഓളം മികച്ച പരിശീലനം ലഭിച്ച സ്റ്റാഫുകളും ക്ലിനിക്കൽ സ്റ്റാഫുകളും പുതിയ ആശുപത്രികളിലുണ്ടാകും.
കിടത്തി ചികിത്സിക്കുന്നതിനുള്ള ബെഡുകളുടെ എണ്ണം വർധിപ്പിച്ചും സേവനങ്ങൾ വിപുലീകരിച്ചും ചികിത്സ വേഗത്തിലാക്കിയും ഇതുവരെയുള്ള സേവനങ്ങളേക്കാൾ മികച്ച സേവനങ്ങളാണ് പുതിയ മെഡിക്കൽ സിറ്റി കോംപ്ലക്സിൽ നൽകുകയെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.
ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്(ക്യൂ.ആർ.ഐ), ആംബുലേറ്ററി കെയർ സെൻറർ(എ.സി.സി), വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻറർ(ഡബ്ല്യൂ.ഡബ്ല്യൂ.ആർ.സി) എന്നീ മൂന്ന് ആശുപത്രികളാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.