ദോഹ: ഏഷ്യൻ സന്ദർശനത്തിെൻറ ഭാഗമായി ക്വാലാലംപൂരിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീബ് തുൻ അബ്ദുൽ റസാഖുമായി കൂടിക്കാഴ്ച നടത്തി. ക്വാലാലംപൂരിലെ പ്രധാനമന്ത്രി ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഖത്തറും മലേഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ സംബന്ധിച്ചും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരുരാഷ്ട്രത്തലവന്മാരും ചർച്ച നടത്തി. സാമ്പത്തികം, വ്യാപാര കൈമാറ്റം, നിക്ഷേപ അവസരങ്ങൾ, മാനവിക–സാമൂഹിക വികസനം പ്രത്യേകിച്ചും വിദ്യാഭ്യാസമേഖല എന്നിവയിൽ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വിലയിരുത്തുകയും ആഴത്തിൽ ചർച്ച നടത്തുകയും ചെയ്തു.
പരസ്പര പ്രാധാന്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ഭീകരവാദത്തിനെതിരായ സംയുക്ത സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും അമീർ–മലേഷ്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഇരുരാഷ്ട്രങ്ങളുടെയും ഭാഗത്ത് നിന്നും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളുമടക്കമുള്ള സംഘവും പങ്കെടുത്തു.
കൂടിക്കാഴ്ചക്ക് മുമ്പായി പാർലമെൻറ് ഹൗസിലെത്തിയ അമീറിന് ഉൗഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച അമീറിന് ഗൺഷോട്ട് സല്യൂട്ടും മലേഷ്യൻ അധികാരികൾ നൽകി. സ്വീകരണ ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രിയെ കൂടാതെ കിങ് സുൽത്താൻ മുഹമ്മദ് അഞ്ചാമനും ഉന്നത പ്രതിനിധികളും പങ്കെടുത്തു.
നാല് കരാറിൽ ഒപ്പുവെച്ചു
ദോഹ: ഖത്തറും മലേഷ്യയും വിവിധ മേഖലകളിൽ പരസ്പരം സഹകരിച്ച് നീങ്ങാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഒപ്പ് വെച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മലേഷ്യൻ സന്ദർശനത്തിെൻറ ഭാഗമായാണ് വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായത്.
മലേഷ്യൻ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖുമായി അമീർ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തതായി ഖ്യു.എൻ.എ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസം, ജുഡീഷ്യറി, നിയമം, നയതന്ത്ര പരിശീലനം തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമായത്. മലേഷ്യയിലെയും ഖത്തറിലെയും വ്യാപാര–വ്യവസായ പ്രമുഖരുടെ പ്രത്യേക യോഗത്തിലും അമീർ സംബന്ധിച്ചു.
രാജ്യത്തിെൻറ വികസനത്തിന് സഹായകമാകുന്ന നിരവധി പദ്ധതികൾ ഈ യോഗത്തിൽ സമർപ്പിക്കപ്പെട്ടതായി മലേഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗൾഫ് പ്രതിസന്ധി ഇരു നേതാക്കളും പ്രത്യേകം ചർച്ച ചെയ്തു. പ്രതിസന്ധിയുടെ തുടക്കം മുതൽ തന്നെ നിഷ്പക്ഷ സമീപനം സ്വീകരിച്ച മലേഷ്യ മധ്യസ്ഥ റോൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. അമീർ ഇന്ന് സിംഗപ്പൂരിലേക്കും തുടർന്ന് ഇന്തോനേഷ്യയിലേക്കും തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.