???????? ?????????????????????????? ????????? ??????????????? ???????? ?????? ?????? ????? ???????? ???????????????

റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി-അ​​മീ​​ർ കൂ​​ടി​​ക്കാ​​ഴ്ച സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കും

ദോ​​ഹ: ഖ​​ത്ത​​റി​​ൽ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി സെ​​ർ​​ജി ഷോ​​യ്ഗു​​വു​​മാ​​യി അ​​മീ​​ർ ശൈ​​ഖ്  ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. 
ബ​​ഹ​​ർ പാ​​ല​​സി​​ൽ ന​​ട​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ റ​​ഷ്യ​​ൻ പ്ര​​സി​ ഡ​​ൻ​​റ് വ്ളാ​​ദി​​മി​​ർ പു​​ടിെ​​ൻ​​റ അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളും ആ​​ശം​​സ​​ക​​ളും മ​​ന്ത്രി അ​​മീ​​റി​​നെ അ​​റി​​യി​​ച്ചു. 
റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ൻ​​റി​ നു​​ള്ള അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളും റ​​ഷ്യ​​ൻ ജ​​ന​​ത​​യു​​ടെ ഉ​​യ​​ർ​​ച്ച​​യും പു​​രോ​​ഗ​​തി​​യും ആ​​ശം​​സി​​ച്ചു​കൊ​​ണ്ടു​​ള്ള സ​​ന്ദേ​​ശ​​വും  അ​​മീ​​ർ പ്ര​തി​​രോ​​ധ​​മ​​ന്ത്രി​​യെ അ​​റി​​യി​​ച്ചു. 

സൈ​​നി​​ക സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്തു. ഗ​​ൾ​​ഫ് പ്ര​​തി​​സ​​ന്ധി​​യും  മേ​​ഖ​​ല​​യു​​ടെ സു​​ര​​ക്ഷാ പ്ര​​ശ്ന​​ങ്ങ​​ളും ച​​ർ​​ച്ച ചെ​​യ്ത കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ സി​​റി​യ​​യി​​ലെ രാ​​ഷ്ട്രീ​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ  വി​​ല​​യി​​രു​​ത്തു​​ക​​യും ചെ​​യ്തു. ലി​​ബി​​യ​​ൻ പ്ര​​തി​​സ​​ന്ധി സം​​ബ​​ന്ധി​​ച്ച് ഇ​​രു​​വ​​രും ച​​ർ​​ച്ച ചെ​​യ്​​തു. 
ഇ​ക്കാ​ര്യ​ത്തി​ൽ  അ​​ടി​​യ​​ന്ത​ര പ​​രി​​ഹാ​​ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി അ​​ന്താ​​രാ​​ഷ്ട്ര​ സ​​മൂ​​ഹ​​ത്തിെ​​ൻ​​റ​​യും പ്ര​​ത്യേ​​കി​​ച്ച് ഖ​​ത്ത​​റിെ​​ൻ​​റ  ശ്ര​​മ​​ങ്ങ​​ളും വി​​ശ​​ക​​ല​​നം ചെ​​യ്തു. 
അ​​തേ​​സ​​മ​​യം, പ്ര​​തി​​രോ​​ധ​​മ​​ന്ത്രി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​റും റ​ഷ്യ​യും സൈ​​നി​​ക സ​​ഹ​​ക​​ര​​ണം  ശ​​ക്​​ത​​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി വി​​വി​​ധ ക​​രാ​​റു​​ക​​ളി​​ൽ ഒ​​പ്പു​​വെ​​ച്ചു. 

മി​​ലി​​ട്ട​​റി സ​​പ്ലൈ മേ​​ഖ​​ല​​യി​​ൽ നി​​യ​​മ ക​​രാ​​റി​​ൽ  ഒ​​പ്പു​​വെ​​ച്ച ഖ​​ത്ത​​റും റ​​ഷ്യ​​യും, വ്യോ​​മ പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യി​​ൽ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ലും ടെ​​ക്നി​​ക്ക​​ൽ മി​​ലി​​ട്ട​​റി സ​ ​ഹ​​ക​​ര​​ണ​​രം​​ഗ​​ത്ത് ക​​രാ​​റി​​ലും ഒ​​പ്പു​​വെ​​ച്ചു. ച​​ട​​ങ്ങി​​ൽ റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ​​മ​​ന്ത്രി സെ​​ർ​​ജി ഷോ​​യ്ഗു​​വും ഖ​​ത്ത​​ർ പ്ര​​തി​​രോ​​ധ സ​​ഹ​​മ​​ന്ത്രി ഡോ. ​​ഖാ​​ലി​​ദ് ബി​​ൻ  മു​​ഹ​​മ്മ​​ദ് അ​​ൽ അ​​ത്വി​​യ്യ​​യും പ​​ങ്കെ​​ടു​​ത്തു.

Tags:    
News Summary - amir-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.