ദോഹ: പെരുന്നാൾ ദിനത്തിൽ ആശംസ േനരാനെത്തിയവരെ അൽ വജബ പാലസിൽ രാവിലെയും വൈകീട്ടും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, ശൈഖ് അബ്ദുൽ അസീസ് ബിൻ ഖലീഫ ആൽഥാനി, അമീറിെൻറ പേഴ്സണൽ റെപ്രസൻേൻററ്റീവ് ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, അഡ്വൈസറി കൗൺസിൽ സ്പീക്കർ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, പ്രമുഖ പണ്ഡിതൻ യൂസുഫുൽ ഖർദാവി, വ്യപാര പ്രമുഖൻ ഹുസൈൻ അൽ ഫർദാൻ, ഖത്തർ പെട്രോളിയം ബോർഡംഗം ഡോ. ഇബ്രാഹിം അൽ ഇബ്രാഹിം തുടങ്ങിയവർ അമീറിനെ സന്ദർശിച്ച് പെരുന്നാൾ ആശംസകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.