ദോഹ: ഖത്തർ ഉപരോധം അവസാനിപ്പിച്ച സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ദോഹയുമായുള്ള വാണിജ്യബന്ധങ്ങളും യാത്രസംബന്ധമായ കാര്യങ്ങളും ഒരാഴ്ചക്കുള്ളിൽതന്നെ പുനരാരംഭിക്കുമെന്ന് യു.എ.ഇ വിദേശകാര്യസഹമന്ത്രി അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.
വ്യോമഗതാഗതവും ജലഗതാഗതവും ഒരാഴ്ചക്കുള്ളിൽ പുനരാരംഭിക്കും. എന്നാൽ പൂർണതോതിലുള്ള നയതന്ത്രതല ബന്ധങ്ങൾക്ക് സമയമെടുക്കും. ഇറാൻ, തുർക്കി, പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി 'റോയ്ട്ടേഴ്സ്' റിപ്പോർട്ട് ചെയ്തു. 2022 ഖത്തർ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനെപ്പട്ടതാണ് യു.എ.ഇയിലെ മേഖലതല വ്യോമഗതാഗത കേന്ദ്രം. ലോകകപ്പ് വിജയിപ്പിക്കാൻ എല്ലാതരത്തിലും സഹകരിക്കുമെന്ന് ജി.സി.സി ഉച്ചകോടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ജി.സി.സി സമ്മേളനത്തിന് തലേന്നുതന്നെ ഖത്തറിെൻറ ഏകകര അതിർത്തിയായ അബൂസംറ തുറന്നിരുന്നു. ഒമാൻ, യു.എ.ഇ, ബഹ്ൈറൻ രാജ്യങ്ങളിലേക്ക് പോകാൻ ഖത്തറിലുള്ളവർ ആശ്രയിക്കുന്നത് സൗദിയുടെ സൽവ അതിർത്തിയാണ്. ഉപരോധം വന്നയുടൻ ഈ അതിർത്തി അടക്കെപ്പട്ടിരുന്നു. ഗൾഫ്രാജ്യങ്ങളിൽ ഉടനീളം പരന്നുകിടക്കുന്നതാണ് അറബികളുെട കുടുംബബന്ധങ്ങൾ. കഴിഞ്ഞ മൂന്നര വർഷമായി കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോലുമാകാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥ മാറുകയും ഖത്തറിലുള്ളവർക്ക് തടസ്സങ്ങളില്ലാതെ ഹജ്ജ്-ഉംറ നിർവഹിക്കാനാവുകയും െചയ്യുമെന്നതാണ് ഉപരോധം നീങ്ങിയതിെൻറ ഏറ്റവും അടുത്ത പ്രയോജനം. അതിർത്തികൾ തുറന്നതോടെ സാമൂഹിക സാമ്പത്തിക വാണിജ്യമേഖലകൾക്ക് പുത്തൻ ഉണർവുണ്ടാകും. റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി നീങ്ങും. ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽനിന്ന് ട്രാവത്സ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തുന്നത് പുനരാരംഭിക്കും. വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാർഗം അയൽരാജ്യങ്ങളിലേക്കും തിരിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. ഇത് ഹോട്ടൽ മേഖലക്ക് വൻ നേട്ടമായിരുന്നു. ഗതാഗതം പുനരാരംഭിക്കുന്നതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ഊർജസ്വലമാകും.
ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപ്പാർട്ട്മെൻറ് മേഖലയും പഴയ ഉണർവിലേക്ക് വരും. ഖത്തറിലും സൗദിയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ശാഖകളും ബന്ധവുമുള്ള കമ്പനികൾക്കും സ് ഥാപനങ്ങൾക്കും ഉപരോധം നീങ്ങിയത് വൻനേട്ടമാണ്.
മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ് ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽ നിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരും. ഗൾഫിലെ തൊഴിൽ സാധ്യതകളും കൂടിയാണ് വർധിക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.