ദോഹ: ഇന്ത്യയിൽനിന്നും മടങ്ങിയെത്തുന്നവർക്ക് ആശ്വാസമായി മികൈനീസ് ക്വാറൻറീനിൽ രണ്ടു ദിവസത്തെ പാക്കേജും. ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരിൽ, ഖത്തറിൽനിന്നും വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ തിരികെയെത്തുേമ്പാൾ രണ്ടു ദിവസമാണ് ക്വാറൻറീൻ. എന്നാൽ, ഇത് ഹോട്ടലിൽ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചത്.
രണ്ടു ദിവസത്തേക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽ ഏറെ പ്രയാസത്തിലിരിക്കെയാണ് ചെലവ് കുറഞ്ഞ മികൈനീസിലും ഈ സൗകര്യം ഡിസ്കവർ ഖത്തർ ഒരുക്കിയത്. ഇതോടെ, 1000 റിയാലിന് മുകളിൽ മുടക്കേണ്ടുന്നതിന് പകരം 506 റിയാലിന് മികൈനീസിൽ ക്വാറൻറീൻ ബുക്ക് ചെയ്യാം. തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് ഈ നീക്കം. കഴിഞ്ഞ ദിവസം മുതൽ മികൈനീസ് വഴി രണ്ടു ദിവസ ബുക്കിൽ ലഭ്യമായിത്തുടങ്ങി.
ഇന്ത്യ, പാകിസ്താന്, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാർക്ക് പ്രത്യേക യാത്രാ പോളിസിയാണ് ഖത്തർ പിന്തുടരുന്നത്. രാജ്യത്തിന് പുറത്തുനിന്നും വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസവും, ഖത്തറിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസവുമാണ് ക്വാറൻറീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.