ഇമാനുവൽ മാക്രോൺ

ഇസ്‌ലാം വിരുദ്ധ നീക്കം: ഫ്രാൻസിനെതിരെ ഖത്തറിൽ പ്രതിഷേധം

ദോഹ: പ്രവാചകനിന്ദ നടത്തിയ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ഇസ്​ലാമിനെതിരെ നടക്കുന്ന വിവിധ നീക്കങ്ങളിൽ ഖത്തറിൽ പ്രതിഷേധം. ഖത്തറിലെ പ്രമുഖ വ്യാപാര കമ്പനി ആയ അൽമീറ കൺസ്യൂമർ ഗുഡ്സ് കമ്പനി ഫ്രാൻസി​െൻറ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തി.

ഉപഭോക്താക്കളുടെ ആവശ്യം മുൻനിർത്തിയാണ് ഇത്. ഫ്രാൻസിൽ അധികൃതർ മനഃപൂർവം ഇസ്‌ലാമിനെതിരെയും ഇസ്‌ലാം ചിഹ്നങ്ങൾക്കെതിരെയും നീക്കം നടത്തുകയാണെന്നും ഇതിൽ പ്രതിഷേധിച്ചാണ് സാധനങ്ങൾ വിൽക്കുന്നത് നിർത്തിയതെന്നും കമ്പനി അറിയിച്ചു.

അതേസമയം ഖത്തർ യൂനിവേഴ്സിറ്റി നടത്താനിരുന്ന ഫ്രാൻസ് സംസ്‍കാരിക പരിപാടി റദ്ദാക്കി. ഫ്രാൻസി​െൻറ ഇസ്‌ലാം വിരുദ്ധ നീക്കങ്ങളാണ് കാരണമെന്ന് ഖത്തർ യൂനിവേഴ്സിറ്റി അറിയിച്ചു.

Tags:    
News Summary - anti islam move protest in qatar against france

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.