മസ്കത്ത്: ദോഹയിൽ അരങ്ങേറുന്ന അറബ് കപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇറാഖിനോട് സമനില വഴങ്ങി ഒമാൻ. അൽജനൂബ് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 78ാം മിനിറ്റിൽ അൽ യഹ്യ സലാഹിെൻറ പെനാൽട്ടി ഗോളിലൂടെ ഒമാൻ മുന്നിലെത്തുകയും ഏറക്കുറെ വിജയം ഉറപ്പിച്ചതുമായിരുന്നു. എന്നാൽ, കളിയുടെ ഇഞ്ച്വറി ടൈമിൽ 96ാം മിനിറ്റിൽ ഇറാഖിെൻറ ഹസൻ അബ്ദുൽ കരീം മറ്റൊരു പെനാൽട്ടിയിലൂടെ ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞു അഞ്ചു മിനിറ്റാണ് ആദ്യം അധികമായി നൽകിയത്. ഇരു ടീമുകൾക്കും ഓരോ പോയൻറുകൾ ലഭിച്ചു. ഒമാെൻറ അടുത്ത മത്സരം ഡിസംബർ മൂന്നിന് ആതിഥേയരായ ഖത്തറിനെതിരെയാണ്.
മൂന്നാമത്തെ മത്സരം ഡിസംബർ ആറിന് ബഹ്റൈനെതിരെയും നടക്കും. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിൽ കയറും. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റ തിരിച്ചടിയിൽ തളർന്നുപോയ ഒമാന്‍ ഈ സമനില തുടക്കം ഏറെ ആശ്വാസകരമാണ്. പ്രത്യേകിച്ചും കോച്ച് ബ്രാൻകോ ഇവാൻകോവിക്കിന്. ഒമാനിലെ ഫുട്ബാൾ ആരാധകർക്കായി സോഹാറിൽ മുനിസിപ്പാലിറ്റി വലിയ സ്ക്രീനിൽ കളികൾ കാണിക്കുന്നുണ്ട്. സൊഹാർ എൻറർടൈൻമെൻറ് സെൻററിലാണ് സ്ക്രീൻ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ സൗജന്യമായി കളികൾ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.