വരുന്നോ? ഫിഫ അറബ് കപ്പിന് വളണ്ടിയർമാരാകാൻ...

ദോഹ: ഫിഫ അറബ് കപ്പിെൻറ ഭാഗമാകാൻ പ്രവാസികൾക്കും സുവർണാവസരം. നവംബർ 30 മുതൽ ഡിസംബർ 18 വരെ ആറ് ലോകകപ്പ് സ്​റ്റേഡിയങ്ങളിലായി നടക്കുന്ന പ്രഥമ അറബ് കപ്പ് ടൂർണമെൻറിന് വളൻറിയർമാരെ ക്ഷണിച്ചിരിക്കുകയാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​​ ലെഗസി.

സുപ്രീം കമ്മിറ്റിയുടെ ഇതുവരെയുള്ള വളൻറിയർ േപ്രാഗ്രാം വലിയ വിജയകരമായിരുന്നു. കൂടുതൽ വളൻറിയർമാരെ ആവശ്യമുണ്ടെന്നും സുപ്രീം കമ്മിറ്റി വളൻറിയർ സ്​ട്രാറ്റജി മാനേജർ നാസർ അൽ മൊഗൈസീബ് പറഞ്ഞു.

പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2018ൽ സുപ്രീം കമ്മിറ്റി വളൻറിയർ േപ്രാഗ്രാം ആരംഭിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെൻറാണ് േപ്രാഗ്രാമിെൻറ ഹ്രസ്വ കാലത്തേക്കുള്ള ലക്ഷ്യം. അതേസമയം, രാജ്യത്ത് വളൻറിയർമാരുടെ വലിയൊരു സംഘത്തെ വളർത്തിയെടുക്കുകയാണ് മറ്റൊരു ലക്ഷ്യം. ലോകകപ്പിന് ശേഷമുള്ള ചാമ്പ്യൻഷിപ്പുകളിലും ടൂർണമെൻറുകളിലും ഇവരുടെ സേവനം ഉറപ്പാക്കാൻ അതുവഴിയാകുമെന്നും അൽ മൊഗൈസീബ് കൂട്ടിച്ചേർത്തു.

165 രാജ്യങ്ങളിൽ നിന്ന്​ ഇതുവരെ 3,72,000 വളൻറിയർമാർ േപ്രാഗ്രാമിൽ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ഫിഫ അറബ് കപ്പിൽ വളൻറിയർ സേവനം ചെയ്യുന്നതിനായി https://volunteer.fifa.com/invite/FAC2021 എന്ന ലിങ്ക് വഴി രജിസ്​റ്റർ ചെയ്യാം. കാണികൾക്കുള്ള സേവനം​, ആതിഥേയത്വം, േബ്രാഡ്കാസ്​റ്റിങ്​, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ വളൻറിയർമാരെ ആവശ്യമുണ്ട്​.

2022 ലോകകപ്പിനായുള്ള ആറ് വേദികളിലായാണ് അറബ്​ കപ്പ്​ മത്സരം നടക്കുക.മിഡിലീസ്​റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ നടക്കുന്ന അറബ് കപ്പ്, ലോകകപ്പിനായുള്ള ഖത്തറിെൻറ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുള്ള അവസാന അവസരമായാണ് കണക്കാക്കുന്നത്. ദേശീയ ദിനമായ ഡിസംബർ 18നാണ് അറബ് കപ്പിെൻറ കലാശപ്പോരാട്ടം.

ഖത്തറിന് പുറമേ, അൾജീരിയ, ബഹ്റൈൻ, കോമൊറോസ്​, ജിബൂട്ടി, ഈജിപ്ത്, ഇറാഖ്, ജോർദാൻ, കുവൈത്ത്, ലബനാൻ, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഒമാൻ, ഫലസ്​തീൻ, സൗദി അറേബ്യ, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, തുനീഷ്യ, യു.എ.ഇ, യമൻ എന്നീ 23 അറബ് രാഷ്​ട്രങ്ങളാണ് അറബ് കപ്പിൽ മാറ്റുരക്കുന്നത്.

ഫിഫ റാങ്കിങ്ങിൽ മുന്നിൽ നിൽക്കുന്ന ഒമ്പത് ടീമുകൾ നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയപ്പോൾ ബാക്കി ഏഴ് ടീമുകൾക്ക് യോഗ്യത റൗണ്ടിൽ മത്സരിച്ച് വേണം ഫൈനൽ റൗണ്ടിലെത്താൻ.ആതിഥേയരായ ഖത്തർ, ഇറാഖ്, തുനീഷ്യ, യു.എ.ഇ, സിറിയ, മൊറോക്കോ, സൗദി അറേബ്യ, അൾജീരിയ, ഈജിപ്ത് എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്.

ടൂർണമെൻറി​‍െൻറ യോഗ്യതാ മത്സരങ്ങൾ ജൂൺ 19 മുതൽ 25വരെയാണ്​ നടക്കുക. ഇതിനുള്ള ടിക്കറ്റുകൾ ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷൻെറ tickets.qfa.qa. വെബ്സൈറ്റില്‍ നിന്ന്​ 20 റിയാലിന് ലഭിക്കും. കോവിഡ്​ വാക്സിൻ രണ്ട്​ ഡോസ്​ സ്വീകരിച്ചവര്‍ക്കും കഴിഞ്ഞ ഒമ്പതുമാസത്തിനുള്ളില്‍ കോവിഡ് രോഗം വന്ന് മാറിയവര്‍ക്കുമായിരിക്കും പ്രവേശനം.

Tags:    
News Summary - Are you coming To volunteer for the FIFA Arab Cup ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.