ദോഹ: കലയും സാഹിത്യവും മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതാവണമെന്ന് എസ്.വൈ.എസ് കേരള ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. മെഷാഫ് പൊഡാർ പേൾ സ്കൂളിൽ നടന്ന കലാലയം ഖത്തർ ദേശീയ പ്രവാസി സാഹിത്യോത്സവ് 13ാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വായന ഉദ്ഘോഷിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആൻ അവതീർണമായതെന്നും കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യമാണ് ഇസ്ലാമിനെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സോണുകളിൽനിന്നും ഖത്തറിലെ പ്രമുഖ സ്കൂളുകളിൽനിന്നുമുള്ള പ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവ് വൈകീട്ട് സമാപിച്ചു.ഉദ്ഘാടന സംഗമത്തിൽ ഖത്തർ ആർ.എസ്.സി ദേശീയ ചെയർമാൻ ശകീർ ബുഖാരി അധ്യക്ഷത വഹിച്ചു. പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, അബ്ദുൽ ജബ്ബാർ സഖാഫി, അബ്ദുൽ ജലീൽ പുത്തമ്പള്ളി, മണികണ്ഠൻ, എൻ.കെ. മുസ്തഫ ഹാജി, ഹനീഫ് ബ്ലാത്തൂർ തുടങ്ങിയവർ സംസാരിച്ചു. ഉബൈദ് വയനാട് സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.