ദോഹ: കണ്ടാൽ മെട്രോ റെയിൽ ബോഗി പോലിരിക്കും. എന്നാലോ ഒാടാൻ പ്രത്യേക ട്രാക്ക് വേണ്ട. സാധാരണ വാഹനങ്ങളെ പോലെ റോഡിലൂടെ തന ്നെ ഒാടും. ബസിെൻറയും മെട്രോ ബോഗിയായ ട്രാമിെൻറയും സംയാജ ിത രൂപമാണ് ഓട്ടോമാറ്റിക് റാപിഡ് ട്രാന്‍സിറ്റ്(എആര്‍ടി). ഖത്തറിൽ വരാനിരിക്കുന്ന പുതിയ പൊതുഗതാഗത സംവിധാനമാണിത്. ഉന്നത നിലവാരത്തിലുള്ള അതിസുന്ദര യാത്ര പ്രധാനം ചെയ്യുന്ന ഇൗ വാഹനം ചൈനയിലാണ് നിർമിച്ചിരിക്കുന്നത്. നൂതനവും അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗത സംവിധാനം ആണ് എആര്‍ടി. നൂതനമായ ഇൻറലിജൻറ്സ് നിയന്ത്രണങ്ങളോടെയുള്ള നഗര ഗതാഗതത്തിനായുള്ള റെയില്‍ രഹിത സംവിധാനമാണിത്. രൂപം കൊണ്ടും പ്രയോജനം കൊണ്ടും ബ സിനും ട്രാമിനും ഇടയിലുള്ള സംവിധാനമായ ഇത് വൈദ്യുതി, മെക്കാനിക്കല്‍ സംവിധാനങ്ങളെയും സമന്വയിപ്പിക്കുന്നു. ഒാടാൻ ട്രാക്കുകൾ വേണ്ട എന്ന പ്രത്യേകതയുമുണ്ട്.
എ.ആര്.ടിയുടെ നിര്‍മാതാക്കള്‍ ചൈനയാണ്. ചൈനയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ലോകത്ത് ആദ്യമായി എആര്‍ടി സംവിധാനം നടപ്പാക്കുന്നത് ഖത്തറിലായിരിക്കും. അല്‍ഖോര്‍ എക്സ്പ്രസ്വേയില് അടുത്തയാഴ്ച മുതല്‍ എ.ആര്.ടിയുടെപരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് തുടങ്ങും. നിശ്ചിത കാലയളവിലേക്ക് സര്‍വീസ് തുടരും. ഗതാഗത കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും സര്‍വീസ്. 2022 ഫിഫ ഫുട്ബാള്‍ ലോകകപ്പിനെത്തുന്നവർക്ക് മികച്ച യാത്രാനുഭവം പകരുന്നതായിരിക്കും ഇത്. സ്റ്റേഡിയങ്ങള്‍, താമസസ്ഥലങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയിലേക്ക് സുഗമമായ ഗതാഗതസൗകര്യമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
ഖത്തറിലെ എല്ലാ പ്രദേശങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്ന ലോകോത്തര മള്‍ട്ടിമോഡല്‍ സംയോജിത ഗതാഗത സംവിധാനത്തിെൻറ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ടാണ് എ.ആര്.ടി സര്‍വീസ്. എല്ലാ മേഖലകളിലും വേഗത്തിലും സുരക്ഷിതമായും എത്തിച്ചേരാന്‍ പൊതുജനങ്ങളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഖത്തറിലെ ഗതാഗത മാതൃകകള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനയായിരിക്കും പുതിയ സംവിധാനം നല്‍കുന്നത്. എ.ആർ.ടിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് ഉടന്‍ തുടങ്ങുന്നതിനുള്ള നടപടികളിലാണ് ഗതാഗത വിനിമയ മന്ത്രാലയം. ഖത്തറിെൻറ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പൂര്‍ണതോതില്‍ നടപ്പാക്കുന്നതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്. പുതിയ സംവിധാനം വിജയകരമായാല്‍ ഖത്തറിലെ ഗതാഗത മേഖലയുടെ വൈവിധ്യവല്‍ക്കരണത്തിന് വൻ പിൻബലമേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.