ഇ​ന്‍കാ​സ് ഖ​ത്ത​ര്‍ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ നി​ന്ന്​ 

ആര്യാടന്‍റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടം -ഇന്‍കാസ് ഖത്തര്‍

ദോഹ: കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്‍റെ വിയോഗം മതേതര കേരളത്തിന് തീരാനഷ്ടമാണെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ ഐ.സി.സിയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഖത്തറിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രതിനിധികള്‍ പങ്കെടുത്തു.

ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, സംസ്കൃതി ജനറല്‍ സെക്രട്ടറി എ.കെ. ജലീല്‍, കെ.എം.സി.സി സെക്രട്ടറി കോയ കൊണ്ടോട്ടി, സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ബാബു, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗം കെ.വി. ബോബന്‍, ലോക കേരളസഭാ അംഗം റഊഫ് കൊണ്ടോട്ടി, സതീശ് (സമന്വയം), ശമീൽ അബ്ദുൽ വാഹിദ് (ചാലിയാർ ദോഹ), ജോപ്പച്ചന്‍ തെക്കെകുറ്റ്, എ.പി. മണികണ്ഠൻ, പ്രദീപ്‌ പിള്ള, ഡോ. വി ഹംസ, കരീം റൂസിയ, ഡേവിസ് ഇടശ്ശേരി, സിദ്ധീഖ് ചെറുലവല്ലൂര്‍, അബ്രഹാം കെ. ജോസഫ്, ബഷീര്‍ പള്ളിപ്പാട്ട്, സിജോ നിലമ്പൂര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ച് സംസാരിച്ചു.ഇന്‍കാസ് ജനറ‍ല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും സെക്രട്ടറി ഷിബു സുകുമാരന്‍ നന്ദിയും പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.