ദോഹ: ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ നേട്ടവുമായി ഖത്തറിന്റെ മറ്റൊരു താരംകൂടി ലോകചാമ്പ്യൻഷിപ്പിന്. 800 മീറ്ററിൽ ഉജ്വല സമയത്തോടെ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അബൂബക്കർ ഹൈദർ അബ്ദുല്ലയാണ് ഖത്തറിന്റെ ലോകചാമ്പ്യൻഷിപ് സ്വപ്നങ്ങളുമായി തായ്ലൻഡിലെ ട്രാക്കിൽ കുതിച്ചുപാഞ്ഞത്.
1:45.33 മിനിറ്റിലായിരുന്നു അബൂബക്കർ ഒന്നാമതെത്തിയത്. ഇന്ത്യൻ താരം കൃഷ്ണ കുമാറിനെയും കുവൈത്തിന്റെ ഇബ്രാഹിം അൽ സുഫൈരിയെയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളി. 26കാരനായ അബൂബക്കർ അബ്ദുല്ല 2018 ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ്. കഴിഞ്ഞ ദിവസം ഖത്തറിന്റെ ബസം ഹാമിദ് 400 മീ. ഹർഡ്ൽസിൽ ഒന്നാമതെത്തി ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ് യോഗ്യത നേടിയിരുന്നു. ഞായറാഴ്ച 4-400 മീ. റിലേയിൽ ഖത്തർ ടീം വെങ്കലം നേടി. മലയാളി താരങ്ങൾ അണിനിരന്ന ഇന്ത്യൻ ടീമിനായിരുന്നു വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.