ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ആഘോഷം വർണാഭമാക്കാൻ ആരാധകരെ സൂഖ് വാഖിഫിലേക്ക് ക്ഷണിച്ച് പ്രദേശിക സംഘാടകർ. വാരാന്ത്യ അവധി ദിനമായ ഫെബ്രുവരി ഒന്നിനും രണ്ടിനുമായി (വ്യാഴം, വെള്ളി) ദിവസങ്ങളിൽ സൂഖ് വാഖിഫിലെത്താനാണ് എ.എഫ്.സി ഖത്തർ 2023 സാമൂഹിക മാധ്യമങ്ങളിലൂടെ ക്ഷണിക്കുന്നത്. വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെയാണ് വൈവിധ്യമാർന്ന പരിപാടികൾ സൂഖിലൊരുക്കുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും കൂട്ടി സൂഖിലെത്താൻ സമൂഹമാധ്യമ പേജിലൂടെ അഭ്യർഥിക്കുന്നു. വിവിധ കളികളും വിനോദങ്ങളും ഉൾപ്പെടെയാണ് സൂഖിൽ ഒരുക്കുന്നത്.
ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പ്രീക്വാർട്ടർ മത്സരങ്ങൾ ബുധനാഴ്ച അവസാനിക്കുന്നതോടെ വ്യാഴം, വെള്ളി ദിവസങ്ങളിൽ കളിയില്ല. ടൂർണമെന്റിന് കിക്കോഫ് കുറിച്ചത് മുതൽ ആരാധക സംഘങ്ങളുടെ പ്രധാന ആഘോഷ വേദി കൂടിയാണ് സൂഖ് വാഖിഫ്. വിവിധ ടീമുകളുടെ ആരാധകർ സംഘടിച്ചെത്തി ആഘോഷത്തിന് മാറ്റ് കൂട്ടുന്നത് കഴിഞ്ഞ ദിവസങ്ങളിലെ പതിവു കാഴ്ചയാണ്. വിവിധ ടീമുകളുടെ പതാകകളും തോരണങ്ങളുമായി മറ്റുമായി അടിമുടി ഫുട്ബാൾ ആവേശത്തിലാണിപ്പോൾ സൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.