ദോഹ: സൗദിയിൽ നടക്കുന്ന ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ബഹ്റൈനെ വീഴ്ത്തി ഖത്തറിന് കിരീടനേട്ടം. ടൂർണമെന്റിൽ ഒരു കളിപോലും തോൽക്കാതെ മുന്നേറിയ ഖത്തർ 29-24 സ്കോറിനായിരുന്നു ബഹ്റൈനെ വീഴ്ത്തി തുടർച്ചയായി അഞ്ചാം തവണയും ഏഷ്യൻ ഹാൻഡ്ബാൾ കിരീടം ചൂടിയത്. 2014, 2016, 2018, 2020 ടൂർണമെന്റുകളിൽ കിരീടമണിഞ്ഞ ഖത്തർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. അഞ്ചിൽ നാലു തവണയും ഫൈനലിൽ ബഹ്റൈനെയായിരുന്നു തോൽപിച്ചത്. തുടർച്ചയായ മൂന്ന് ജയങ്ങളും സ്വന്തമാക്കിയാണ് പ്രാഥമിക ഗ്രൂപ് റൗണ്ടിൽ മുന്നിലെത്തിയത്. സൗദി, കൊറിയ, ഉസ്ബകിസ്താൻ ടീമുകൾ മത്സരിച്ച മെയിൻ ഗ്രൂപ് റൗണ്ടിലും വിജയം തുടർന്ന് ഗ്രൂപ് ജേതാക്കളായി സെമിയിൽ കടന്നു. ഇതേ പ്രകടനം സെമിയിൽ ഇറാനെതിരെയും തുടർന്നതിന് പിന്നാലെയാണ് ഫൈനലിൽ ബഹ്റൈനെ അനായാസം തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.