ദോഹ: അമേരിക്കയുമായുള്ള ആണവകരാർ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ സൂചന നൽകി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു പ്രസിഡന്റ് സൂചന നൽകിയത്.
എന്നാൽ, ധാരണയിലെത്തുന്നതിനു മുമ്പ് പല വിഷയങ്ങളിലെയും ഉറപ്പുകൾ അനിവാര്യമാണ്. ആണവ ചർച്ചകളിൽ യോജിച്ച പരിഹാരം കണ്ടെത്താൻ രാജ്യം തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് ആണവ പദ്ധതി നിര്‍ത്തിവെക്കുന്നതിന് പകരം രാജ്യത്തിനെതിരെ നിലനിന്നിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഇളവ് ചെയ്യുന്നതായിരുന്നു 2015ല്‍ ഒബാമ ഭരണകൂടത്തിന്റെ നേതൃത്വത്തിലുണ്ടാക്കിയ ആണവ കരാര്‍. എന്നാല്‍, തുടര്‍ന്നുവന്ന ട്രംപ് ഭരണകൂടം കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമായി. പുതിയ ബൈഡന് ഭരണകൂടം അധികാരത്തിലേറിയതോടെ കരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ സജീവമാവുകയായിരുന്നു. എന്നാല്‍, ഇറാനുമായി ഇതുവരെ നേരിട്ടുള്ള ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. അമേരിക്കയുമായി ഈ വിഷയത്തില്‍ നേരിട്ടുള്ള ചര്ച്ചകള്ക്കില്ലെന്നായിരുന്നു ഇറാന്റെ മുന്നിലപാടെങ്കിലും അടുത്ത കാലത്തായി അതില്‍ മാറ്റം വന്നിട്ടുണ്ട്.
മധ്യസ്ഥ റോളിൽ ഖത്തർ എത്തിയതോടെ നീക്കങ്ങൾക്ക് വേഗവും കൈവരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രി തെഹ്റാനിലെത്തിയും, അമീറിന്റെ അമേരിക്കൻ സന്ദർശനത്തിലും ഇവസംബന്ധിച്ച നീക്കങ്ങൾ നടന്നിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഇറാൻ പ്രസിഡന്റിന്റെ ഖത്തർ സന്ദർശനത്തിൽ അമീറുമായി ഈ വിഷയത്തിൽ നടത്തിയ സംഭാഷണങ്ങൾ.
ഖത്തറിലേക്കുള്ള സന്ദർശനം ഗൾഫ് രാജ്യങ്ങളുമായുള്ള ഇറാന്റെ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ അവസരം നൽകുമെന്ന് ദോഹയിലേക്ക് പുറപ്പെടുംമുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.