ദോഹ: കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയ അതിക്രമങ്ങളെ അപലപിച്ച് ഖത്തർ. മനുഷ്യരാശിക്ക് അറിയാവുന്ന ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനങ്ങളാണ് വംശീയതയും വംശീയ വിവേചനമെന്നും അവ മനുഷ്യന്റെ അന്തസ്സ്, ജീവിതം, സുരക്ഷ എന്നിവയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നും യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ സെക്കൻഡ് സെക്രട്ടറി ശൈഖ് സുൽത്താൻ ബിൻ ഖാലിദ് ആൽഥാനി പറഞ്ഞു.
മനുഷ്യാവകാശ സമിതിയുടെ 56ാമത് സെഷന്റെ ഭാഗമായി വംശീയത, വംശീയ വിവേചനം, അസഹിഷ്ണുത, മത വിദ്വേഷം എന്നിവയുടെ സമകാലിക രൂപങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങളിൽ അഭയാർഥികൾ, കുടിയേറ്റക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവരോട് തുടരുന്ന വംശീയ നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭയാർഥികൾക്കെതിരെയും മത ന്യൂനപക്ഷങ്ങൾക്കെതിരെയും പരസ്യമായും സമൂഹ മാധ്യമങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങൾ തുടരുകയാണ്. ഇതിലൂടെ അവർക്കെതിരെ സമൂഹത്തിൽ ശത്രുതാമനോഭാവവും അക്രമവും വർധിക്കുന്നു. അവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ഹനിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. വിവേചനം ഇല്ലാതാക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ മനുഷ്യാവകാശ സമിതിയും ബന്ധപ്പെട്ട പങ്കാളികളും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.