റമദാൻ 10 മുതൽ 15വരെയുള്ള ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു
ദോഹ: ഗൾഫ് മാധ്യമം ഖത്തർ റമദാൻ ക്വിസ് മത്സരങ്ങളിലെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. റമദാൻ 10 മുതൽ 15 വരെയുള്ള ആറ് വിജയികളെയാണ് തിരഞ്ഞെടുത്തത്. വിജയികൾ: മൻസൂർ (ക്വിസ് 10), ഷാഹിന ഫക്രുദ്ദീൻ (11), ഖദീജ ഫൈസൽ (12), അദ്നാൻ (13), ഇമാൻ ഫാത്തിമ (14), ജസീർ (15).
ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സിദ്ര ഡേറ്റ്സ്, വിലേഡ, കോഴിക്കോടൻസ്, അഹമ്മദ് അൽ മഗ്രിബി പെർഫ്യൂംസ്, ന്യൂ താഇഫ് ഹൈപ്പർമാർക്കറ്റ് എന്നിവർ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
നേരത്തേ അറിയിക്കുന്ന ദിവസങ്ങളിൽ ദോഹ ഗൾഫ് സിനിമ സിഗ്നലിന് സമീപത്തെ മിസ്ർ ഇൻഷുറൻസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ‘ഗൾഫ് മാധ്യമം’ ഓഫിസിലെത്തി സമ്മാനം ഏറ്റുവാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.