ദോഹ: തൊഴിലിടങ്ങളിലെ ഹാജറിലും വേതനത്തിലും തട്ടിപ്പുനടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഒമ്പത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ പബ്ലിക്ക് പ്രോസിക്യൂഷന്. ജോലി സമയത്ത് അനധികൃതമായി ഓഫിസില്‍ നിന്ന് പുറത്ത് പോകുകയും എന്നാല്‍ ജോലിയിലാണെന്ന വ്യാജ തെളിവുകളുണ്ടാക്കി വേതനം സ്വന്തമാക്കുകയും ചെയ്ത സർക്കാർ ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഡിറ്റ് ബ്യൂറോയുമായി ചേര്‍ന്ന് ഇവര്‍ക്കെതിരെ പബ്ലിക്ക് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങിയ കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. പുറത്ത് പോകുന്ന സമയത്ത് പ്രതികളില്‍ ഒരാള്‍ മറ്റുള്ളവരുടെയെല്ലാം തൊഴില്‍ കാര്‍ഡ് ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയത്. തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിനും ഹാജര്‍ സമയത്തില്‍ ക്രമക്കേട് കാട്ടി അവകാശമില്ലാത്ത വേതനം കൈപ്പറ്റിയതിനുമാണ് ഇവര്‍ക്കെതിരെ കേസ്. പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുക, വ്യാജരേഖ ചമക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.