ദോഹ: ദോഹ എക്സ്പോയിൽ ഇസ്ലാമിക മതകാര്യ വിഭാഗമായ ‘ഔഖാഫ്’ പവലിയൻ ഉദ്ഘാടനം ചെയ്തു. ഔഖാഫ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സുബൈഇ, ഔഖാഫ് മന്ത്രാലയത്തിലെ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ്, ഖാലിദ് ബിൻ ഷഹീൻ അൽ ഗാനിം എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണത്തിനും കൃഷിക്കും ഇസ്ലാം നൽകിയ പ്രാധാന്യങ്ങളും, ബോധവൽകരണ സന്ദേശങ്ങളും ഉൾകൊള്ളുന്നതാണ് ഔഖാഫ് മന്ത്രാലയത്തിന്റെ പവലിയൻ. പുസ്തകങ്ങൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ ഉൾകൊള്ളുന്ന ബോർഡുകൾ എന്നിവ വഴി സന്ദർശകർക്ക് പുതിയ ചിന്തകൾ കൈമാറുന്നതാണ് പ്രദർശനം. വിവിധ പ്രസിദ്ധീകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.