ദോഹ: മുസ്ലിം ലീഗ് നേതാക്കളും തിരുവമ്പാടി അസംബ്ലി ജനപ്രതിനിധികളുമായിരുന്ന എ.വി. അബ്ദുറഹ്മാൻ ഹാജി, സി. മോയിൻകുട്ടി എന്നിവരെ കെ.എം.സി.സി ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. തുമാമ ഓഫിസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ് അനുസ്മരണപ്രഭാഷണം നടത്തി. വിനയവും കുലീനതയും മുഖമുദ്രയാക്കിയ എ.വി. അബ്ദുറഹ്മാൻ ഹാജി രാഷ്ട്രീയപ്രവർത്തകർക്ക് അനുകരണീയ മാതൃകയാണെന്നും അനുയായികൾക്കുവേണ്ടി ചങ്കൂറ്റത്തോടെ പോരാടിയ നേതാവായിരുന്നു സി. മോയിൻകുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അലി മൊറയൂർ ഉദ്ഘാടനം ചെയ്തു.
സന്ദർശനാർഥമെത്തിയ തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ യൂനുസ് പുത്തലത്തിന് സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, വൈസ് പ്രസിഡന്റ് പി.സി. ഷരീഫ്, സെക്രട്ടറി ഷബീർ കുറ്റ്യാടി സംസാരിച്ചു. പി.സി. അലിക്കുഞ്ഞി ഫൈസി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ടി.പി. അബ്ബാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ടി. യാസർ അഹ്മദ് നന്ദിയും പറഞ്ഞു. കെ.കെ. ബഷീർ, നബീൽ നന്തി, നവാസ് കോട്ടക്കൽ, മുജീബ് ദേവർകോവിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.