പി.​എം.​എ ഗ​ഫൂ​ർ നി​യാ​ർ​ക് ഖ​ത്ത​ർ ചാ​പ്റ്റ​ർ ഭാരവാഹികൾക്കൊപ്പം

നി​യാ​ർ​കി​ന് പു​ര​സ്കാ​രം; ആ​ഘോ​ഷ​വു​മാ​യി ഖ​ത്ത​ർ ചാ​പ്റ്റ​ർ

ദോ​ഹ: ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച സ​ർ​ക്കാ​രി​ത​ര പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് പു​ര​സ്കാ​രം നേ​ടി​യ നെ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ന്റെ (നി​യാ​ർ​ക്) നേ​ട്ടം ആ​ഘോ​ഷി​ച്ച് നി​യാ​ർ​ക് ഖ​ത്ത​ർ ചാ​പ്റ്റ​ർ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൊ​യി​ലാ​ണ്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ സ്ഥാ​പ​ന​മാ​ണ് നി​യാ​ർ​ക്. സ​മൂ​ഹ​ത്തി​ലെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും പി​ന്തു​ണ​യും, പു​ന​ര​ധി​വാ​സ​വും ന​ൽ​കാ​നു​ള്ള ‘നി​യാ​ർ​കി’​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് നേ​ട്ട​മെ​ന്ന് ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു​കൊ​ണ്ട് പി.​എം.​എ ഗ​ഫൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​നു​മു​ള്ള ‘നി​യാ​ർ​കി’​ന്റെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വി​ദേ​ശ ചാ​പ്റ്റ​റു​ക​ളി​ലും ആ​സ്ഥാ​ന​ങ്ങ​ളി​ലും 100 ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച​താ​യി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നും വെ​ൽ​കെ​യ​ർ ഫാ​ർ​മ​സി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ അ​ഷ്‌​റ​ഫ് കെ.​പി അ​റി​യി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഹ​മീ​ദ് എം.​ടി, ഖ​ത്ത​ർ ചാ​പ്റ്റ​ർ ആ​ക്ടി​ങ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് സി.​പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​ഹാ​സ് എ​ടോ​ടി, മു​സ്ത​ഫ ഈ​ണം, റാ​സി​ക് കെ.​വി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

100 ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ഖ​ത്ത​ർ നി​യാ​ർ​ക് ചാ​പ്റ്റ​ർ ഡി​സം​ബ​ർ എ​ട്ടി​ന് ഐ.​ഐ.​സി.​സി കാ​ഞ്ഞാ​ണി ഹാ​ളി​ൽ പ്ര​​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് 6.30 ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നെ​സ്റ്റ് സ്ഥാ​പ​കാം​ഗ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ യൂ​നു​സ് പ​​ങ്കെ​ടു​ക്കും. ഭി​ന്നശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റു​മെ​ന്നും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഈ​ണം മു​സ്ത​ഫ അ​റി​യി​ച്ചു.

Tags:    
News Summary - Award for Nest International Academy and Research Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.