ദോഹ: വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മികച്ച ഘടകമായി എം.എസ്.എസ് ഖത്തർ ചാപ്റ്ററിനെ തിരഞ്ഞെടുത്തു. കോവിഡ് കാലത്തും അതിന് മുമ്പും എം.എസ്.എസ് നടത്തിയ സാമൂഹിക പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് കേരള സംസ്ഥാന എം.എസ്.എസ് കമ്മിറ്റി ഈ പുരസ്കാരം സമ്മാനിച്ചത്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായമെത്തിച്ചതിനും കോവിഡ് കാലത്ത് ഖത്തറിലും നാട്ടിലും ദുരിതമനുഭവിക്കുന്നവരുടെ കൈത്താങ്ങാവാൻ എം.എസ്.എസ് ഖത്തർ ചാപ്റ്ററിന് സാധിച്ചതിനുമാണ് ഈ ബഹുമതി. കേരളത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം മുൻ ജനറൽ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടിവ് അംഗവുമായ എൻ.ഇ. അബ്ദുൽ അസീസ് ഏറ്റുവാങ്ങി. ഖത്തറിൽ നടന്ന ചടങ്ങിൽ പി.എ. അബൂബക്കർ (അൽ മുഫ്ത) ഖത്തർ ചാപ്റ്റർ അധ്യക്ഷൻ എം.പി. ഷാഫി ഹാജിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.