ദോഹ: വിശുദ്ധ റമദാനിൽ ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി ബോയ്സ് ഉൾപ്പെടെ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഒഫ് ട്രാഫിക്. ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ തിയറ്ററിൽ നടന്ന ബോധവത്കരണ പരിപാടിയിൽ സുരക്ഷിതമായ ഡ്രൈവിങ് നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതിന്റെയും പ്രത്യേകിച്ച് റോഡിന്റെ വലതുവശത്തെ പാത ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യവും അധികൃതർ വിശദീകരിച്ചു. ഏറ്റവും സാധാരണ ഗതാഗത നിയമലംഘനങ്ങളും എന്നാൽ അവ സൃഷ്ടിക്കുന്ന അപകടസാധ്യതകളും പരിപാടിയിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. താമസപ്രദേശങ്ങളിലും പ്രധാന ഏരിയകളിലും വാഹനമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെയും പ്രാധാന്യവും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.