നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റ് ജ​ഴ്സി പ്ര​കാ​ശ​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ

നി​ർ​വ​ഹി​ക്കു​ന്നു

നാടൻ പന്തുകളി ജഴ്സി പ്രകാശനം

ദോ​ഹ: കോ​ട്ട​യം നേ​റ്റി​വ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ര​വം 2023 നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ജ​ഴ്‌​സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.ഇ​ൻ​കാ​സ് ഖ​ത്ത​ർ കോ​ട്ട​യം സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും കോ​ട്ട​യം എം.​എ​ൽ.​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തു മെം​ബ​ർ പി.​കെ വൈ​ശാ​ഖ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നി​യാ​സ് ചെ​രു​പ്പ​ത്ത്, ശ്രീ​ജി​ത്ത് നാ​യ​ർ, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ , സോ​ണി ,ജീ​സ് ജോ​സ​ഫ്, ഷാ​ഹി​ദ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​റ്റ് എ​ബ്ര​ഹാം, ലി​യോ, ജോ​ബി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

പു​തു​പ്പ​ള്ളി ടീ​മി​ന് വേ​ണ്ടി സി​നു​വും പാ​മ്പാ​ടി ടീ​മി​നു​വേ​ണ്ടി ഷി​നു​വും, കു​ഴി​മ​റ്റം ടീ​മി​നു​വേ​ണ്ടി നി​തി​നും, ആ​ലം പ​ള്ളി ടീ​മി​നു​വേ​ണ്ടി സ​തീ​ഷും ജ​ഴ്സി​ക​ൾ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Ball play Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.