ദോഹ: രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്ന് തൊഴിലുടമകൾക്ക് നിർദേശം ന ൽകി ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്കായി ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ മിനിമം ബാലൻസോ സർവീസ് ചാർജോ ബാധകമല്ല. ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതോടെ തൊഴിലാളികൾക്ക് അവരുടെ വേതനം ഇലക്േട്രാണിക് സംവിധാനത്തിലൂടെ സ്വീകരിക്കാൻ സാധിക്കും. ഖത്തർ സെൻട്രൽ ബാങ്ക് മുന്നോട്ട് വെച്ച വേതന സംരക്ഷണ വ്യവസ്ഥ(ഡബ്ല്യൂ. പി. എസ്)യുടെ പൂർത്തീകരണവും കൂടിയാണിത്. തൊഴിലാളികൾക്ക് വീടുകളിലേക്ക് ഇലക്േട്രാണിക് സംവിധാനം വഴി പണമയക്കാനാകും.ഗാർഹിക തൊഴിലാളികൾക്ക് ബാങ്കിംഗ്–ഇലക്േട്രാണിക് സേവനങ്ങൾ നൽകാനും ഉപഭോക്താക്കളുടെ വിവരങ്ങളും പണവും സുരക്ഷിതമായി സൂക്ഷിക്കാനും രാജ്യത്തെ ബാങ്കുകൾ സന്നദ്ധമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.