ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ​ഹൗ​സ് ഇ​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മീ​റ്റ് വി​ത് അം​ബാ​സ​ഡ​ർ’ ഓ​പ​ൺ ഹൗ​സ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി​ക​ൾ​ക്ക് കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള അ​വ​സ​ര​മാ​ണി​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി മു​ത​ലാ​ണ് പ​രി​പാ​ടി. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ വി​പു​ല്‍ ഓ​പ​ണ്‍ ഹൗ​സി​ന് നേ​തൃ​ത്വം ന​ല്‍കും.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ മൂ​ന്നു മ​ണി വ​രെ ര​ജി​സ്ട്രേ​ഷ​ൻ. മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +974 55097295 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് labour.doha@mea.gov.in എ​ന്ന ഇ-​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ അ​യ​ക്കാം. 

Tags:    
News Summary - Indian Embassy Open House on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.