റു​മൈ​ല ആ​ശു​പ​ത്രി

വ​യോ​ജ​ന ആ​രോ​ഗ്യ സേ​വ​ന​ത്തി​ന് അം​ഗീ​കാ​ര​വു​മാ​യി റു​മൈ​ല ആ​ശു​പ​ത്രി

ദോ​ഹ: മി​ഡി​ലീ​സ്റ്റി​ലെ ആ​ദ്യ വ​യോ​ജ​ന സൗ​ഹൃ​ദ ആ​രോ​ഗ്യ സം​വി​ധാ​ന​മെ​ന്ന അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ റു​മൈ​ല ആ​ശു​പ​ത്രി. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഹെ​ൽ​ത്ത് കെ​യ​ർ ഇം​പ്രൂ​വ്‌​മെ​ന്റ് (ഐ.​എ​ച്ച്.​ഐ) നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ക​മി​റ്റ​ഡ് ടു ​കെ​യ​ർ എ​ക്‌​സ​ല​ൻ​സി​ന്റെ’ ലെ​വ​ൽ ടു ​അം​ഗീ​കാ​ര​മാ​ണ് റു​മൈ​ല ആ​ശു​പ​ത്രി ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ്രാ​യ​മാ​യ​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​നു​ള്ള റു​മൈ​ല ആ​ശു​പ​ത്രി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ഈ ​ഉ​ന്ന​ത അം​ഗീ​കാ​രം അ​ടി​യ​വ​ര​യി​ടു​ന്നു. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തെ മാ​റ്റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ഒ​രു സം​രം​ഭ​മാ​ണ് വ​യോ​ജ​ന സൗ​ഹൃ​ദ ആ​രോ​ഗ്യ സം​വി​ധാ​ന പ​രി​പാ​ടി.

ഐ.​എ​ച്ച്.​ഐ​യി​ൽ നി​ന്നു​ള്ള അം​ഗീ​കാ​രം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ രോ​ഗി​ക​ൾ​ക്ക് ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ആ​രോ​ഗ്യ ചി​കി​ത്സാ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ തെ​ളി​വാ​ണെ​ന്ന് റു​മൈ​ല ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഹ​നാ​ദി ഖ​മീ​സ് പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് പ്രാ​യ​മാ​യ ജ​ന​സം​ഖ്യ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​വ​രു​ടെ മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും ആ​രോ​ഗ്യ പ​രി​ര​ക്ഷാ സേ​വ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി തു​ട​രു​ന്ന​തി​നും അ​തി​ലു​പ​രി പ്രാ​യ​മാ​യ സ​മൂ​ഹ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഡോ. ​ഹ​നാ​ദി ഖ​മീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​സ​ങ്ങ​ൾ നീ​ണ്ട ക​ർ​ക്ക​ശ​മാ​യ വി​ല​യി​രു​ത്ത​ലി​നും ഡേ​റ്റ​ശേ​ഖ​ര​ണ​ത്തി​നും ശേ​ഷ​മാ​ണ് ഈ ​അം​ഗീ​കാ​രം റു​മൈ​ല ആ​ശു​പ​ത്രി​യെ തേ​ടി​യെ​ത്തു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Rumailah Hospital got recognition for geriatric services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.